ജിദ്ദ- സന്ദർശക വിസയിലോ ട്രാൻസിറ്റ് വിസയിലോ സൗദിയിലേക്ക് വരുന്ന ഭാര്യമാർ വിവാഹം സൗദി കോടതികളിൽ വിവാഹം രജിസ്റ്റർ ചെയ്യണമെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം. കഴിഞ്ഞ ദിവസം വന്ന ഒരു വിശദീകരണം തെറ്റായി വ്യാഖ്യാനിച്ചാണ് ഇത്തരത്തിൽ പ്രചാരണം നടക്കുന്നത്.
വിസിറ്റ് വിസയിലും ട്രാൻസിറ്റ് വിസയിലും സൗദിയിൽ പ്രവേശിക്കുന്ന വിദേശ വനിതകളുമായുള്ള വിവാഹം കോടതിയിൽ രജിസ്റ്റർ ചെയ്യുകയോ കോടതി മുഖേനെ സാക്ഷ്യപ്പെടുത്തുകയോ ചെയ്യാവുന്നതാണെന്നാണ് നീതിന്യായ മന്ത്രാലയം വ്യക്തമാക്കിയത്. ഇത്തരത്തിൽ സൗദിയിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ഭർത്താവും യുവതിയുടെ പിതാവും നിയമാനുസൃതം സൗദിയിൽ കഴിയുന്നവരാകണം. അതായയത് ഇഖാമയോ മറ്റു താമസരേഖകളോ ഉള്ളവർക്ക് മാത്രമേ ഇത്തരത്തിൽ വിവാഹം രജിസ്റ്റർ ചെയ്യാനാകൂവെന്നും നീതിന്യായ മന്ത്രാലയം പറഞ്ഞു. ഈ വിശദീകരണമാണ് ചില കേന്ദ്രങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്നവർ വിവാഹം ഇവിടെ രജിസ്റ്റർ ചെയ്യണമെന്നാണ് പ്രചാരണം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വിസിറ്റ് വിസ അടക്കമുള്ളവ അനുവദിക്കുന്നത് പാസ്‌പോർട്ട് രേഖകൾ കൃത്യമായി പരിശോധിച്ചാണ്. ഇതിന് പുറമെ മറ്റൊരു തരത്തിലുള്ള രേഖകളും നിലവിൽ സൗദി വിദേശകാര്യമന്ത്രാലയം ചോദിക്കുന്നില്ല. സാധാരണ വിസക്ക് വിവാഹ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത് സമർപ്പിക്കണം. ഇത് വർഷങ്ങളായുള്ള നിയമമാണ്. വിസിറ്റ് വിസയിൽ വരുന്നവർക്ക് അത്തരത്തിൽ വിവാഹ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ല.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഭാര്യാഭർത്താക്കന്മാർ സന്ദർശന വിസയിൽ വരുന്ന സാഹചര്യത്തിൽ, നജീസ് സെന്റർ ഫോർ ജുഡീഷ്യൽ സർവീസസ് വഴി വിവാഹം രേഖപ്പെടുത്തുന്നത് സാധ്യമാണെന്ന് കഴിഞ്ഞ ദിവസം നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. എല്ലാ മന്ത്രാലയ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന നജീസ് പോർട്ടലിലൂടെ ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.






