Sorry, you need to enable JavaScript to visit this website.

രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും എതിര്‍ത്തവരാണ് തന്നെയും ആക്രമിക്കുന്നതെന്ന് അനില്‍ ആന്റണി

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും എതിര്‍ത്തവരാണ് ബി ബി സി ഡോക്യുമെന്റി വിവാദത്തില്‍ തന്നെയും എതിര്‍ക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. തന്നെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ രാജ്യത്തോട് മാപ്പു പറയേണ്ടി വരും. തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നുവെന്നും പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികളുടെ പേര് പറയുന്നില്ലെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനില്‍ ആന്റണി പറഞ്ഞു.  

തെറ്റ് ആര്‍ക്കും പറ്റുമെന്നും അനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ട കാര്യമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് അനില്‍ ആന്റണിയുടെ പ്രതികരണം. രാജ്യതാല്പര്യത്തിനായി പ്രധാനമന്ത്രി ഉള്‍പ്പടെ ആരുമായും ഒന്നിച്ചു നില്‍ക്കാന്‍ തയ്യാറാണ്. താന്‍ ബി ജെ പിയില്‍ ചേരുമെന്ന പ്രചാരണം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.  
ഇന്നത്തെ കോണ്‍ഗ്രസുമായി സഹകരിക്കാനാവില്ല. ഇന്ത്യയെ ദുര്‍ബലപ്പെടുത്താനാണ് ബി ബി സി ഡോക്യുമെന്ററി വിഷയത്തില്‍ തന്നെ എതിര്‍ത്തവര്‍ ശ്രമിച്ചത്. കേരളത്തിലുള്‍പ്പടെ ഉയര്‍ന്ന പ്രതികരണം ആസൂത്രിതമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേരളത്തില്‍ ശശി തരൂരിനെ പരിഗണിക്കുന്നതിനോടും അനില്‍ പ്രതികരിച്ചു. 2026 ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ശശി തരൂര്‍  അര്‍ഹനും  യോഗ്യനുമാണെന്നും പക്ഷേ തരൂരിനോട് പാര്‍ട്ടി കാട്ടുന്ന നിലപാടില്‍ താന്‍ നിരാശനാണെന്നും അനില്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

 

 

Latest News