നദിയിലേക്ക് ചാടിയ 16കാരിക്ക്  സ്രാവിന്റെ ആക്രമണത്തില്‍ ദാരുണാന്ത്യം

മെല്‍ബണ്‍-ഓസ്‌ട്രേലിയയില്‍ ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താനായി നദിയിലേക്ക് ചാടിയ 16കാരിക്ക് സ്രാവിന്റെ ആക്രമണത്തില്‍ ദാരുണാന്ത്യം. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പെര്‍ത്തിലെ സ്വാന്‍ നദിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. പെണ്‍കുട്ടിയെ ആക്രമിച്ച സ്രാവ് ഏത് സ്പീഷീസില്‍പ്പെട്ടതാണെന്ന് വ്യക്തമല്ല. നദിയില്‍ നിന്ന് രക്ഷിച്ച് കരയ്‌ക്കെത്തിച്ചപ്പോഴേക്കും പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടമായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് കുട്ടി നദിയില്‍ നീന്താനെത്തിയത്. നദിയില്‍ സ്രാവുകളുടെ ആക്രമണം അസാധാരണമാണെന്ന് അധികൃതര്‍ പറഞ്ഞു. അപകടത്തിന് പിന്നാലെ നോര്‍ത്ത് ഫെര്‍മാന്റില്‍ മേഖലയിലെ സ്വാന്‍ നദി പരിസരത്ത് മുന്നറിയിപ്പ് നല്‍കി. 1960ലാണ് ഇതിന് മുമ്പ് ഒരു ഓസ്‌ട്രേലിയന്‍ നദിയില്‍ സ്രാവിന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. ഏകദേശം 11 അടി വലിപ്പമുള്ള സ്രാവിന്റെ ആക്രമണത്തില്‍ സിഡ്‌നിയിലാണ് ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത്.
 

 

 

Latest News