പ്രായോഗിക സമീപനമില്ലാത്ത കേരള, കേന്ദ്ര ബജറ്റുകൾ നിരാശാജനകം -ജുബൈൽ കെ.എം.സി.സി

ജുബൈൽ - സാധാരണ ജനങ്ങളുടെ ജീവിത ചെലവ് കൂട്ടുന്നതും ദാരിദ്ര്യത്തിൽ നിന്നും അതിദാരിദ്ര്യത്തിലേക്കു അവരെ കൊണ്ടെത്തിക്കുന്നതിനും കാരണമാകുന്ന ബജറ്റ് ആണ് കേന്ദ്ര, കേരളാ സർക്കാരുകൾ  അവതരിപ്പിച്ചതെന്ന് കെ.എം.സി.സി ജുബൈൽ സിറ്റി കമ്മിറ്റി ആരോപിച്ചു

സംസ്ഥാനം പെട്രോളിന്റെ മേൽ ചുമത്തിയ 2 രൂപാ സെസ് ഒരുതരത്തിലും സാധാരണക്കാർക്കു സഹിക്കാൻ കഴിയാത്ത ഒന്നാണ്. ജോലി നഷ്ടപ്പെട്ട് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ നിൽക്കുന്ന പ്രവാസികൾക്ക് അവരുടെ പുനരധിവാസത്തിനോ തൊഴിൽ നൽകുന്നതിനോ യാതൊന്നും ബജറ്റിൽ ഉൾകൊള്ളിക്കാതിരുന്നത് അനീതിയും പ്രതിഷേധാർഹവുമാണ് എന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

Tags

Latest News