ജിദ്ദ- ഭരണഘടനയെ അട്ടിമറിക്കാനുള്ള ഗൂഢ ശ്രമങ്ങളെ ചെറുക്കണമെന്ന് റെസ് പബ്ലിക്ക ആവശ്യപ്പെട്ടു. ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ആഗോള തലത്തിൽ 55 സോണുകളിൽ നടത്തി വരുന്ന റെസ് പബ്ലിക്ക പരിപാടിയുടെ ഭാഗമായി ജിദ്ദയിലും വിചാര സദസ്സ് സംഘടപ്പിച്ചു.
ഫൈസലിയ ഷാലിമാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കവിയും സാമൂഹിക പ്രവർത്തകനുമായ അരുവി മോങ്ങം ഉദ്ഘാടനം ചെയ്തു. ചെയർമാൻ സ്വദഖത്തുല്ല അധ്യക്ഷത വഹിച്ചു. ഭരണഘടന: നിർമിതിയും നിർവഹണവും എന്ന വിഷയത്തിൽ ഡോ.മുഹമ്മദ് നൗഫൽ അഹ്‌സനിയും, റിപ്പബ്ലിക്: പ്രതീക്ഷയുടെ വർത്തമാനങ്ങൾ എന്ന വിഷയത്തിൽ ഷാഫി ബിൻ ശാദുലിയും വിഷയാവതരണം നടത്തി. സുഹൈൽ കാടച്ചിറ, അസ്ഹർ എന്നിവർ ഇടപെടൽ നടത്തി. ഗ്ലോബൽ മീഡിയ സെക്രട്ടറി സാദിഖ് ചാലിയാർ ഉപസംഹാരം നടത്തി. കലാലയം സെക്രട്ടറി യൂസുഫ് ചാവക്കാട് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ഷംഷാദ് നന്ദിയും പറഞ്ഞു.






