റഷ്യയിലേക്ക് വിദ്യാർഥികളെ അയക്കുന്നത് സൗദി നിർത്തി

റിയാദ്- സർക്കാർ സ്‌കോളർഷിപ്പോടെ ഉപരിപഠനം നടത്താൻ സൗദി വിദ്യാർഥികളെ റഷ്യയിലേക്ക് അയക്കുന്നത് നിർത്തിയതായി കിംഗ് സൽമാൻ സ്‌കോളർഷിപ്പ് പ്രോഗ്രാം വെളിപ്പെടുത്തി. നേരത്തെ റഷ്യ അടക്കം 15 രാജ്യങ്ങളിലേക്കാണ് സൗദി വിദ്യാർഥികളെ സർക്കാർ സ്‌കോളർഷിപ്പോടെ ഉപരിപഠനത്തിന് അയച്ചിരുന്നത്. 
നിലവിൽ ഇന്ത്യ അടക്കം 14 രാജ്യങ്ങളിൽ കിംഗ് സൽമാൻ സ്‌കോളർഷിപ്പിൽ ഉപരിപഠനം നടത്താവുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്‌കോളർഷിപ്പ് സേവന സെന്റർ പറഞ്ഞു. അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, ഇന്ത്യ, മലേഷ്യ, സിംഗപ്പൂർ, ചൈന, ജപ്പാൻ, ജർമനി, ദക്ഷിണ കൊറിയ, ഫ്രാൻസ്, നെതർലാന്റ്‌സ്, സ്വിറ്റ്‌സർലാന്റ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ സ്‌കോളർഷിപ്പോടെ ഉപരിപഠനം നടത്താനാണ് അവസരമുള്ളത്. ഓരോ രാജ്യങ്ങളിലും കിംഗ് സൽമാൻ സ്‌കോളർഷിപ്പ് പ്രോഗ്രാം അംഗീകാരമുള്ള യൂനിവേഴ്‌സിറ്റികളും അവ സ്ഥിതി ചെയ്യുന്ന നഗരങ്ങളും മറ്റു വിശദാംശങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ സ്‌കോളർഷിപ്പ് പ്രോഗ്രാമുമായി ബന്ധപ്പെട്ട ലിങ്കിൽ ലഭ്യമാണ്. 

Tags

Latest News