റിയാദ് - വിദേശ വനിതകളെ വിവാഹം ചെയ്യാൻ സൗദി പൗരന്മാർക്ക് അനുമതി നൽകേണ്ടത് പ്രവിശ്യാ ഗവർണറേറ്റുകളാണെന്ന് സൗദി അഭിഭാഷകൻ അഹ്മദ് അൽമുഹൈമിദ് പറഞ്ഞു. വ്യവസ്ഥകൾ പൂർണമാകുന്ന പക്ഷമാണ് വിദേശ വനിതകളുമായുള്ള വിവാഹത്തിന് സൗദി പൗരന്മാർക്ക് ഗവർണറേറ്റുകൾ അനുമതി നൽകുകയെന്നും അഭിഭാഷകൻ അഹ്മദ് അൽമുഹൈമിദ് പറഞ്ഞു.
വിസിറ്റ് വിസയിലും ട്രാൻസിറ്റ് വിസയിലും രാജ്യത്ത് പ്രവേശിക്കുന്ന വിദേശ വനിതകളുമായുള്ള വിവാഹം കോടതിയിൽ രജിസ്റ്റർ ചെയ്യുകയോ കോടതി മുഖേനെ സാക്ഷ്യപ്പെടുത്തുകയോ ചെയ്യാവുന്നതാണെന്ന് നീതിന്യായ മന്ത്രാലയം പറഞ്ഞു. ഇതിന് ഭർത്താവും യുവതിയുടെ പിതാവും നിയമാനുസൃതം സൗദിയിൽ കഴിയുന്നവരാകണമെന്ന് വ്യവസ്ഥയുണ്ടെന്നും നീതിന്യായ മന്ത്രാലയം പറഞ്ഞു.






