ദമാം, റിയാദ് റോഡ് നാളെ മുതൽ അടക്കുന്നു

ദമാം - ദമാം, റിയാദ് റോഡ് നാളെ മുതൽ ഘട്ടംഘട്ടമായി അടക്കുമെന്ന് കിഴക്കൻ പ്രവിശ്യ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ദമാം, റിയാദ് റോഡിൽ അബൂഹദ്‌രിയ റോഡ് ഇന്റർസെക്ഷൻ മുതൽ പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് റോഡ് ഇന്റർസെക്ഷൻ വരെയുള്ള ഭാഗമാണ് ഗതാഗത മന്ത്രാലയവുമായി ഏകോപനം നടത്തി അറ്റകുറ്റപ്പണികൾക്കു വേണ്ടി ഘട്ടംഘട്ടമായി അടക്കുന്നത്. ഇക്കാലത്ത് ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് കിഴക്കൻ പ്രവിശ്യ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു.

Tags

Latest News