സുറത്തിലെ പെണ്‍ഗുണ്ട അറസ്റ്റില്‍ 

സോഷ്യല്‍ മീഡയയില്‍ താരമായ സൂറത്തിലെ കുപ്രസിദ്ധ ഗുണ്ട അസ്മിത ഗോഹില്‍ അറസ്റ്റില്‍. സുറത്തിലെ 'ലേഡി ഡോണ്‍' എന്നറിയപ്പെടുന്ന ഇവര്‍ ഒരു കടയുടമയെ വാള്‍ വീശി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലാണ് പൊലീസിന്റെ പിടിയിലായത്.
ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ എത്തിയ അസ്മിത പാന്‍ കടക്കാരനെ വാള്‍ വീശി ഭീഷണിപ്പെടുത്തി 500 രൂപ വാങ്ങിയ ശേഷം കടയടപ്പിക്കുകയായിരുന്നു. നിരവധിയാളുകള്‍ നോക്കി നില്‍ക്കെയാണ് സംഭവം. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആണ്‍സുഹൃത്തും പിടിയിലായി. ആയുധങ്ങളുമായി ആളുകളെ ആക്രമിച്ചച്ച് പണം വാങ്ങുന്നതും ആക്രമിക്കുന്നതും അസ്മിതയുടെ പതിവാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഹോളി ആഘോഷത്തിനിടെ ആക്രമണം അഴിച്ചുവിട്ട യുവതി പലരില്‍ നിന്നും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അസ്മിത.
അതീവ സുന്ദരിയായ അസ്മിത സോഷ്യല്‍ മീഡയയിലെ അറിയപ്പെടുന്ന താരമാണ്. ഫേസ്ബുക്കില്‍ ഇവര്‍ക്ക് 2500 സുഹൃത്തുക്കളും 12,000 ഫോളോവേഴ്‌സും ഉണ്ട്. സുറത്തിലെ പെണ്‍ഗുണ്ട എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

Latest News