വൃദ്ധയെ റോഡില്‍ ചവിട്ടി വീഴ്ത്തി മൂന്നംഗ വനിതാ സംഘം മാല കവര്‍ന്നു

കൊല്ലം- മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് വൃദ്ധയെ ചവിട്ടി വീഴ്ത്തി മാല കവര്‍ന്നു. ഇരവിപുരം സ്വദേശി തങ്കമ്മയുടെ ഒന്നരപ്പവന്റെ മാലയാണ് ആക്രമിച്ച് കവര്‍ന്നെടുത്തത്. 

കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിയ തങ്കമ്മയെ മൂന്ന് സ്ത്രീകള്‍ പിന്തുടര്‍ന്നെത്തുകയായിരുന്നു. ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങി സമീപത്തെ ചെരുപ്പ് കടയില്‍ നിന്നും ചെരുപ്പ് വാങ്ങുന്നതിനിടെ കൃത്രിമമായി സ്ത്രീകള്‍ തിരക്കുണ്ടാക്കുണ്ടാക്കുകുയം തുടര്‍ന്ന് പുറത്തേക്കിറങ്ങിയ തങ്കമ്മയുടെ പിറകില്‍ നിന്ന് ചവിട്ടി മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. 

പിന്നീട് മൂവരും ഓട്ടോയില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. തങ്കമ്മയുടെ നിലവിളി കേട്ടെത്തിയവര്‍ ഓട്ടോയെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. സ്ത്രീകളായ സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങള്‍ കാണിച്ചെങ്കിലും ഇവരാരുമല്ലെന്ന് തങ്കമ്മ പോലീസിനോട് പറഞ്ഞു.

Latest News