Sorry, you need to enable JavaScript to visit this website.

ഭക്ഷണത്തിൽ വിഷം കലർത്തി ഏഴംഗ കുടുംബത്തിന്റെ ആത്മഹത്യാശ്രമം, ഒരാൾ മരിച്ചു, ആറുപേർ ഗുരുതരാവസ്ഥയിൽ

ബംഗ്ലൂരു - ഏഴംഗ കുടുംബത്തിന്റെ ആത്മഹത്യാ ശ്രമത്തിൽ ഒരാൾ മരിച്ചു. കുട്ടികളടക്കം ആറ് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിലെ രാമനഗരയിലെ ദൊഡ്ഡമണ്ണുഗുഡ്ഡെ ഗ്രാമത്തിലാണ് ദാരുണ സംഭവം. 
 31-കാരനായ യുവാവും ഭാര്യയും മൂന്ന് കുട്ടികളും അമ്മയും സഹോദരിയും ചേർന്നാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരിൽ  മംഗളാമ്മ (25) എന്ന സ്ത്രീയാണ് മരിച്ചത്. കുടുംബനാഥൻ രാജു (32), സൊല്ലപുരദമ്മ (48), സവിത (24), കുട്ടികളായ ദർശിനി (4), ആകാശ് (9), കൃഷ്ണ (13) എന്നി ആറ് പേരുടെയും നില ഗുരുതരമാണെന്നാണ് മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (മിംസ്) ആശുപത്രിയിലെ തീവ്ര പരിചരണത്തിൽനിന്നുള്ള റിപ്പോർട്ടുകൾ. 
 ഭക്ഷണത്തിൽ എലി വിഷം കലർത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കടബാധ്യതയെത്തുടർന്നാണ് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ബംഗളൂരുവിലെ സുബ്ബരായപ്പൻപാളയിൽ താമസിച്ച, കൂലിപ്പണിക്ക് പോകുന്ന ഇവർക്ക് 11 ലക്ഷം രൂപയുടെ കടമുണ്ടെന്നും കടം നൽകാനുള്ളവരാൽ വേട്ടയാടപ്പെടുകയായിരുന്നുവെന്നും അതിനാലാണ് ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.

യു.പിലും ഹരിയാനയിലും മണിപ്പൂരിലും ഭൂചലനം
ന്യൂദൽഹി -
ഉത്തർപ്രദേശിലും ഹരിയാനയിലും മണിപ്പൂരിലും ഭൂചലനം. ഇന്നലെ രാത്രിയാണ് യു.പിയിലും ഹരിയാനയിലും ഭൂചലനമുണ്ടായതെങ്കിൽ മണിപ്പൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ഹരിയാനയിലും പടിഞ്ഞാറൻ യു.പിയിലുമുണ്ടായ ഭൂചലനം 3.2 തീവ്രത രേഖപ്പെടുത്തിയപ്പോൾ മണിപ്പൂരിലേത് റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി. 
 പടിഞ്ഞാറൻ യു.പിയിലെ ഷാംലിയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും രാത്രി 9.31ഓടെയാണ് ഷുഗർബെൽറ്റ് എന്ന പ്രദേശത്ത് ഭൂചലനമുണ്ടായതെന്നും നാഷണൽസെന്റർ ഫോർ സീസ്‌മോളജി (എൻ.സി.എസ്) അറിയിച്ചു. അഞ്ചു കിലോമീറ്ററോളം വ്യാപ്തിയിലാണ് ഭൂചലനമുണ്ടായതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
 മണിപ്പൂരിൽ ശനിയാഴ്ച രാവിലെ 6:14-നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അധികൃതർ പറഞ്ഞു. ഭൂചലനത്തിന്റെ ആഴം 10 കിലോമീറ്ററാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

ഉമ്മൻചാണ്ടിയുടെ ചികിത്സാനിഷേധം; കുടുംബം മാനനഷ്ടക്കേസിന്

- രോഗശയ്യയിലായ ഉമ്മൻചാണ്ടിക്ക് അദ്ദേഹത്തിന്റെ കുടുബം ചികിത്സ നിഷേധിക്കുകയാണെന്നും ഇതിനെതിരെ പുതുപ്പള്ളിയിലെ ജനങ്ങൾ പ്രതിഷേധത്തിനൊരുങ്ങുകയാണെന്നുമുള്ള ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിന്റെ തെറ്റായ വാർത്തയ്‌ക്കെതിരെയാണ് മാനനഷ്ടക്കേസ് നൽകുകയെന്ന് മകൻ ചാണ്ടി ഉമ്മൻ.

കോട്ടയം - കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിക്കെതിരെയുള്ള തെറ്റായ വാർത്തയ്‌ക്കെതിരെ ദ ന്യു ഇന്ത്യൻ എക്‌സപ്രസ് പത്രത്തിനെതിരെ മാനനഷ്ടക്കേസ് നല്കുമെന്ന് ഉമ്മൻചാണ്ടിയുടെ കുടുബം.  രോഗശയ്യയിലായ ഉമ്മൻചാണ്ടിക്ക് അദ്ദേഹത്തിന്റെ കുടുബം ചികിത്സ നിഷേധിക്കുകയാണെന്നും ഇതിനെതിരെ അദ്ദേഹത്തിന്റെ മണ്ഡലമായ പുതുപ്പള്ളിയിലെ ജനങ്ങൾ പ്രതിഷേധത്തിനൊരുങ്ങുകയാണെന്നും പത്രം വാർത്ത നൽകിയിരുന്നു. ഇത് അവാസ്തവമാണെന്നും അപകീർത്തികരമാണെന്നും വിശദീകരിച്ചാണ് ഉമ്മൻചാണ്ടിയുടെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നത്. മകൻ ചാണ്ടി ഉമ്മൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
 ഉമ്മൻചാണ്ടിയുടെ ചികിത്സ അനന്തമായി നീണ്ടുപോകുന്നതിൽ വലിയ ആശങ്ക പുതുപ്പള്ളിയിലെ ജനങ്ങൾക്കുണ്ടെന്നാണ് ദ ന്യു ഇന്ത്യൻ എക്‌സപ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ ചികിത്സ നിഷേധിക്കപ്പെട്ട ഉമ്മൻചാണ്ടി തടവുകാരനെപ്പോലെ കഴിയുകയാണെന്നും പത്രം ചൂണ്ടിക്കാട്ടി. ബാംഗഌരിൽ അദ്ദേഹത്തിന് ലഭിക്കേണ്ട വിദഗ്ധ ചികിത്സ വൈകിപ്പിക്കുന്നതിനെതിരെ പുതുപ്പള്ളിയിലെ ജനങ്ങൾ വളരെ ആശങ്കയിലാണ്. കഴിഞ്ഞ 53 വർഷമായി എല്ലാ ഞായാറാഴ്ചയും പുതുപ്പള്ളിയിലെത്താറുളള ഉമ്മൻചാണ്ടിക്ക് കഴിഞ്ഞ കുറെ ദിവസമായി അതിന് കഴിയുന്നില്ലെന്നതാണ് ജനങ്ങളുടെ രോഷമുണർത്തിയതെന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ പുതുപ്പള്ളിയിലെ ജനങ്ങൾ അവിടുത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ സമരത്തിന് പരിപാടിയിട്ടതായും റിപ്പോർട്ടിലുണ്ടായിരുന്നു. ഇത് കുടുംബത്തെ പ്രകോപിപ്പിച്ചതായാണ് വിവരം. തുടർന്നാണ് പത്രത്തിനെതിരെ ചാണ്ടി ഉമ്മൻ മാനനഷ്ടക്കേസ് നൽകുമെന്ന് എഫ്.ബിയിലൂടെ കുറിപ്പിട്ടത്.

Latest News