കേന്ദ്ര, സംസ്ഥാന ബജറ്റുകൾ നിരാശാജനകം -റിയാദ് കെ.എം.സി.സി

റിയാദ്- കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റുകൾ പ്രവാസി സമൂഹത്തിന് അത്യന്തം നിരാശയാണ് സമ്മാനിച്ചതെന്ന് റിയാദ് കെ.എം.സി.സി തൃശൂർ ജില്ലാ കമ്മറ്റി. സർക്കാരുകൾ പരിധിയില്ലാതെ അടിച്ചേൽപിക്കുന്ന നികുതി ഭാരങ്ങൾ മൂലം ഇനി മുതൽ നാട്ടിൽ സ്വന്തമായി ഭൂമി വാങ്ങാനോ വീട് വെക്കാനോ ചെറുകിട വാഹനങ്ങൾ സ്വന്തമാക്കാനോ ചെറുകിട സ്ഥാപനങ്ങൾ തുടങ്ങാനോ സാധാരണ പ്രവാസിക്ക് സാധിക്കില്ലെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. വിലക്കയറ്റത്തിന് ആവശ്യമായ കരുതലുകളോ, പ്രവാസി പുനരധിവാസത്തിനായോ ഒരു പദ്ധതിയും ബജറ്റുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. പെൻഷനു വേണ്ടി പ്രവാസികൾ അടക്കേണ്ട മാസാന്ത വിഹിതം സംസ്ഥാന സർക്കാർ വർധിപ്പിച്ചതും പ്രതിഷേധാർഹമാണെന്ന് കെ.എം.സി.സി അറിയിച്ചു.

Tags

Latest News