സൗദി ക്യു.എച്ച്.എൽ.സി ദേശീയ പരീക്ഷ: അമീൻ ബിസ്മിക്ക് ഒന്നാം റാങ്ക്

റിയാദ്- സൗദി ക്യു.എച്ച്.എൽ.സി (ഖുർആൻ ഹദീസ് ലേണിംഗ് കോഴ്‌സ്) ഒമ്പതാം ഘട്ട ദേശീയ പൊതുപരീക്ഷയിൽ 100 മാർക്ക് നേടി മുഹമ്മദ് അമീൻ ബിസ്മി (റിയാദ്) ഒന്നാം റാങ്ക് നേടി. റീമ ഹംസ (കേരളം), ശബ്‌നം ഫഹദി (ജിദ്ദ) എന്നിവർ രണ്ടാം റാങ്ക് (99 മാർക്ക്) പങ്കിട്ടു. 98 മാർക്ക് നേടിയ സലീന കല്ലടി (ജിദ്ദ) മൂന്നാം റാങ്ക് നേടി. 
സൈബുന്നീസ നൂർ (ദമാം), ജശ്മ മുഹ്‌യിദ്ദീൻ, ഫാത്തിമ ഷമീമ (കേരളം), മുഫീദ കെ.ടി (റിയാദ്) എന്നിവർ 97 മാർക്ക് നേടി നാലാം റാങ്കിന് അർഹരായി. മറ്റു റാങ്കുകാർ: അഞ്ചാം റാങ്ക് (95): ഫർസാന തസ്‌നീം (ഖമീസ് മുശൈത്ത്), ബദറുന്നിസ മുഹമ്മദ് (ജിദ്ദ), റാഫിഅ ഉമർ (റിയാദ്), ശാദിയ (തായിഫ്), ഷാഹിദ ബിൻത് ഹംസ (തബൂക്ക്), നൗഫൽ റഹ്മാൻ (ജുബൈൽ), ജസ്‌ന എൻ.ടി (ഖമീസ് മുശൈത്ത്). 
ആറാം റാങ്ക് (94): മറിയം സകരിയ (റിയാദ്), മുഹമ്മദ് ഷഹീർ, സുമയ്യ ടി.കെ, ഉമൈബ (ഖമീസ് മുശൈത്ത്). ഏഴാം റാങ്ക് (93): നബീല അബ്ദുറഷീദ് (റിയാദ്), ഷമീന അഹമ്മദ് (അൽകോബാർ), ഖൈറുന്നീസ (ദമാം). എട്ടാം റാങ്ക് (92): ഫാത്തിമ ലാമിസ് (റിയാദ്), സുമയ്യ അബ്ദുറഹിമാൻ (ജിദ്ദ), റൈഹാന ചിറമ്മൽ (കേരളം). ഒമ്പതാം റാങ്ക് (91): മിസ്‌രിയ ഫരീദ് (ദമാം). പത്താം റാങ്ക് (90): മുഹ്‌സിന എ.കെ (തബൂക്ക്), സലീന (ഖമീസ് മുശൈത്ത്), മുഹമ്മദ് റെനീഷ് (ദമാം). പൂർണമായ പരീക്ഷാ ഫലവും ആൻസർ കീയും ക്യൂ.എച്ച്.എൽ.സി വെബ്‌സൈറ്റിൽ (www.riccqhlc.com)) ലഭ്യമാക്കിയിട്ടുണ്ട്.
റിയാദ് ഇസ് ലാഹി സെന്റേഴ്‌സ് കോ-ഓർഡിനേഷൻ കമ്മറ്റി (ആർ.ഐ.സി.സി) യുടെ നേതൃത്വത്തിൽ സൗദി ദേശീയാടിസ്ഥാനത്തിൽ 2014 മുതലാണ് ക്യൂ.എച്ച്.എൽ.സി ആരംഭിച്ചത്. വിശുദ്ധ ഖുർആനിലെ 8 ജുസ്ഉകളും സ്വഹീഹുൽ ബുഖാരിയിലെ 30 അധ്യായങ്ങളും പൂർത്തിയായി പത്താം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. പത്താം ഘട്ട പുസ്തക പ്രകാശനം ഫെബ്രവരി 10 ന് റിയാദ് റൗദയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags

Latest News