കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സാംസങിന്റെ ഏറ്റവും പുതിയ ഫഌഗ് ഷിപ് ഫോണ്‍ ഗാലക്സി എസ് 23 ക്ക് മികച്ച സ്വീകാര്യത. സ്മാര്‍ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിച്ചു. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസര്‍ ശക്തിപകരുന്ന ഈ മോഡലിന് ഗാലക്സി എസ്23, ഗാലക്സി എസ് 23+, ഗാലക്സി എസ് 23 അള്‍ട്ര എന്നിങ്ങനെ മൂന്ന് പതിപ്പുകളാണുള്ളത്. ഫെബ്രുവരി ഒന്ന് മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ഫോണുകള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുന്നു.
ഫാന്റം ബ്ലാക്ക്, ക്രീം, ഗ്രീന്‍ കളര്‍ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്സി എസ് 23 അള്‍ട്ര വിപണിയിലെത്തുക. എന്നാല്‍ സാംസങ്.കോം വെബ്സൈറ്റില്‍ ചുവപ്പ്, ഗ്രാഫൈറ്റ്, ലൈം, സ്കൈ ബ്ലൂ നിറങ്ങളിലും ഫോണ്‍ ലഭിക്കും.
ഗാലക്സി എസ്23 അള്‍ട്രായുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 1,24,999 രൂപയാണ് വില. 512 ജിബി സ്റ്റോറേജ് പതിപ്പിന് 13,4900 രൂപയും ഒരു ടിബി സ്റ്റോറേജ് പതിപ്പിന് 15,4999 രൂപയും ആണ് വില.
എന്നാല്‍ ഇന്ത്യക്ക് പുറത്ത് ഗാലക്സി എസ്23 അള്‍ട്രയുടെ 8 ജിബി റാം വേരിയന്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഗാലക്സി എസ് 23 അള്‍ട്രയുടെ എല്ലാ പതിപ്പുകള്‍ക്കും 12 ജിബി റാം ആണുള്ളത്.