കൊല്ലം കലക്ടറേറ്റില്‍ ബോംബ് ഭീഷണി, പരിശോധനയില്‍ ഒന്നുമില്ല

കൊല്ലം- കൊല്ലം കലക്ടറേറ്റില്‍ ബോംബ് ഭീഷണി. കത്തിലൂടെ ജില്ലാ കലക്ടര്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഏഴ് ഇടങ്ങളില്‍ സ്‌ഫോടനം ഉണ്ടാകുമെന്നാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.  തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തത്തി പരിശോധന നടത്തിയെങ്കിലും പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസില്‍നിന്നാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് പോലീസ് കണ്ടെത്തി.  കത്ത് ഉച്ചസമയം 12.10 നാണ് കലക്ടര്‍ക്ക് ലഭിച്ചത്. കടപ്പാട, ചാമക്കട, ഫയര്‍ സ്‌റ്റേഷനുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കത്ത് അയച്ച ആളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.

 

Latest News