കുട്ടമ്പൂർ ദാറുൽഹിദായ ജിദ്ദ കമ്മിറ്റി സ്‌നേഹസംഗമം സംഘടിപ്പിച്ചു

ജിദ്ദ- കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ് ലാമിക് അക്കാദമി ജിദ്ദ ചാപ്റ്റർ ജിദ്ദയിൽ ഹിദായ സ്‌നേഹസംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ ജിദ്ദ ചാപ്റ്ററിന് പുതിയ ഭാരവാഹികളും നിലവിൽവന്നു.
പ്രമുഖ പ്രഭാഷകനും സമസ്ത നേതാവുമായ അബ്ദുൽ റസാഖ് ബുസ്താനി മുഖ്യ പ്രഭാഷണം നടത്തി. സമസ്ത ഇസ് ലാമിക് സെന്റർ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ ഐദറൂസി സംഗമം ഉദ്ഘാടനം ചെയ്തു. 
മത നിരാസത്തിലേക്കും സാമൂഹിക തിന്മകളിലേക്കും വഴി തുറക്കുന്ന അഭിശപ്ത ചിന്തകൾക്കെതിരെയും നിയന്ത്രണങ്ങളില്ലാത്ത നവലോക ക്രമങ്ങൾക്കെതിരെയും ബോധവത്കരണം നടത്തുന്നതിനും വിശ്വാസി സമൂഹത്തിനു ദിശാബോധം നൽകുന്നതിനും പ്രാപ്തരായ പണ്ഡിത സമൂഹം വളർന്നു വരേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് അബ്ദുൽ റസാഖ് ബുസ്താനി പറഞ്ഞു. ജിദ്ദ ശറഫിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ സൽമാൻ അൻവരി അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ കെ.പി ഇബ്രാഹിം ഫൈസി സ്ഥാപന പരിചയം നടത്തി. വീര്യമ്പ്രം മഹല്ല് ജമാഅത്തിനു കീഴിൽ മത ഭൗതിക സമന്വയ വിദ്യാഭ്യാസ സംവിധാനം ഏർപ്പെടുത്തി പട്ടിക്കാട് ജാമിഅ നൂരിയയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട ദാറുൽ ഹിദായ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ പ്രവാസി സമൂഹത്തിന്റെ അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.  
എസ്.ഐ.സി മക്ക പ്രൊവിൻസ് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി നേതാക്കളായ പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി, ചെയർമാൻ നജ്മുദ്ദീൻ ഹുദവി, ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. 
കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ് ലാമിക് അക്കാദമി ജിദ്ദ ചാപ്റ്ററിന്  പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 
ഉസ്മാൻ എടത്തിൽ (ചെയർമാൻ), മുഹമ്മദ് റാഫി ആറങ്ങാട്ട് (പ്രസിഡന്റ്), മുഹമ്മദ് ബഷീർ കെ.പി (ജന. സെക്രട്ടറി), ഷംസീർ വള്ളിയോത്ത് (ട്രഷറർ), സലീം മലയിൽ, അബ്ദുല്ല ചീക്കിലോട് (വൈസ് പ്രസിഡന്റുമാർ), അജ്മൽ കെ.വി വീര്യമ്പ്രം (ഓർഗ. സെക്രട്ടറി), ലത്തീഫ് പൂനൂർ (വർക്കിംഗ് സെക്രട്ടറി), മുഹമ്മദ് ഓമശ്ശേരി, മുഹമ്മദലി കുട്ടമ്പൂർ, കബീർ വി.കെ, ശരീഫ് കുട്ടമ്പൂർ, തഹ്ദീർ വടകര, മൻസൂർ കുട്ടമ്പൂർ, അബ്ദുൽ റഹീം പകലേടത്ത്, അസ്‌കർ കൊടവന മാങ്കാവ് എന്നിവരാണ് പുതിയ കമ്മിറ്റി ഭാരവാഹികൾ.
പുതിയ കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടുന്ന ഹിദായ ജിദ്ദ ചാപ്റ്റർ പ്രഖ്യാപനം അബ്ദുൽ റസാഖ് ബുസ്താനി നിർവഹിച്ചു. ദാറുൽ ഹിദായ സ്ഥാപനവുമായി ബന്ധപ്പെട്ട കോഴിക്കോട് ജില്ലയിൽ നിന്നുള്ള സമസ്ത പ്രവർത്തകരും ഗുണകാംക്ഷികളും എസ്.ഐ.സി ജിദ്ദ നേതാക്കളും സംബന്ധിച്ച യോഗത്തിൽ മുഹമ്മദ് ബഷീർ കെ.പി സ്വാഗതവും മുഹമ്മദ് റാഫി ആറങ്ങാട്ട് നന്ദിയും പറഞ്ഞു.

Tags

Latest News