കോഴിക്കോട്- കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ ബജറ്റ് പ്രഖ്യാപനങ്ങളില്‍ പ്രതിഷേധിച്ച് പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. നാളെ വൈകുന്നേരമാണ് പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും യാതൊരു ഗുണവുമില്ലാത്ത ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. നികുതിക്കൊള്ള നടത്തിയും വില വര്‍ധിപ്പിച്ചും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേയാണ് പ്രതിഷേധമെന്ന് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.






