Sorry, you need to enable JavaScript to visit this website.

അധ്യാപികയെ തേടി ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ

രാമപുരത്തെ സരസു ടീച്ചറെ തേടിയെത്തിയ പുണർപ്പ സ്‌കൂളിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ
ടീച്ചറുടെ ആദ്യ ബാച്ചിലെ വിദ്യാർഥിയായ ലേഖകൻ ഷമീർ രാമപുരം (മധ്യത്തിൽ). സമീപം സഹപാഠി മുനീർ
വിദ്യാർഥികൾ നൽകിയ ഉപഹാരം

മലപ്പുറം രാമപുരത്ത് മൂന്ന് പതിറ്റാണ്ടു മുമ്പ് ക്ലാസധ്യാപികയായിരുന്ന രാമസരസു ടീച്ചറെ കാണാനും അനുഗ്രഹം തേടാനും ആദ്യ ബാച്ചിലെ വിദ്യാർഥികളെത്തിയപ്പോൾ ആ അധ്യാപികയുടെ കണ്ണുകൾ നിറഞ്ഞു. 
പുണർപ്പ വി.എം.എച്ച്.എം യു.പി സ്‌കൂളിലെ ആദ്യ ക്ലാസ്ബാച്ച് 1991-92, ആറ് - ഡി ക്ലാസിലെ നാൽപത്തി മൂന്ന് വിദ്യാർഥികളിലെ ഏതാനും പൂർവ വിദ്യാർഥികളാണ് ഒരു വട്ടം കൂടി അപൂർവമായ ഒത്തുകൂടലിന് വേദിയൊരുക്കി ടീച്ചറുടെ രാമപുരത്തെ അളകത്ത് വീട്ടിൽ സംഗമിച്ചതും പഴയ ഓർമകൾ പങ്കുവെച്ചതും. ചോക്ക് പൊടിയുടെയും സ്ലേറ്റിന്റെയുമെല്ലാം നിറമുള്ള സ്മരണകളിലക്ക് വിദ്യാർഥികളെ ഒരിക്കൽ കൂടി വിരുന്നൂട്ടുന്നതായിരുന്നു ഈ സംഗമം. 
ഗുരുമുഖത്ത് നിന്ന് ലഭിച്ച നന്ദിയുടെയും സ്‌നേഹത്തിന്റെയും വികാരവായ്‌പോടെയാണ് പൂർവ വിദ്യാർഥികൾ സരസു ടീച്ചറോട് ഗുഡ്‌ബൈ പറഞ്ഞത്.  

Tags

Latest News