Sorry, you need to enable JavaScript to visit this website.

ശൈശവ വിവാഹം: അസമില്‍  1800-ലേറെ പേര്‍ അറസ്റ്റില്‍

ഗുവാഹതി-ശൈശവ വിവാഹങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ അസമില്‍ 1800-ലേറെ പേര്‍ അറസ്റ്റില്‍. ശൈശവ വിവാഹ നിരോധന നിയമം ലംഘിച്ചവരെയാണ് അസമില്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്തത്. ഇതുവരെ 1800-ലേറെ പേര്‍ അറസ്റ്റിലായെന്നും സംസ്ഥാന വ്യാപകമായി പോലീസ് നടപടികള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. നിയമം ലംഘിച്ചവര്‍ക്കെതിരേ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടി സ്വീകരിക്കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം 4004 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഈ കേസുകളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ നടപടിയുണ്ടാകുമെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.

Latest News