കഠിനമായ തണുപ്പ് വക വെക്കാതെ രാത്രിയില്‍  കറങ്ങുന്ന നഗ്‌ന യുവതി വാതിലില്‍ മുട്ടും 

ലഖ്‌നൗ- കൊടുംതണുപ്പില്‍ യു പിയിലെ തെരുവുകളിലൂടെ ഭയമേതുമില്ലാതെ നഗ്‌നയായ യുവതി സഞ്ചരിക്കുന്ന വീഡിയോ പ്രചരിക്കുന്നു. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് അജ്ഞാത സ്ത്രീയുടെ രാത്രി നടത്തത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. സമൂഹമാധ്യമങ്ങളിലടക്കം വീഡിയോ വ്യാപകമായതോടെ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇനിയും യുവതിയെ കണ്ടെത്താനായിട്ടില്ല.
ജനുവരി 29നാണ് യുവതിയുടെ വീഡിയോ പുറത്ത് വന്നത്. തെരുവിലൂടെ നടന്ന യുവതി വീടിന്റെ വാതിലില്‍ മുട്ടുകയായിരുന്നു. വീഡിയോ പ്രചരിച്ചതോടെ പ്രദേശവാസിയായ ഒരാള്‍ പോലീസില്‍ പരാതിപ്പെട്ടു. ഉദ്ദേശം 25 വയസ് തോന്നിക്കുന്ന യുവതിയെ ബൈക്കില്‍ രണ്ട് പേര്‍ പിന്തുടര്‍ന്നെന്നും പരാതിക്കാരന്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് രാംപൂര്‍ പോലീസ് അറിയിച്ചു. ഇതേതുടര്‍ന്ന് പ്രദേശത്ത് പോലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. യുവതിയെ കണ്ടാല്‍ വിവരം അറിയിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
 

Latest News