Sorry, you need to enable JavaScript to visit this website.

ടൂറിസം ഇടനാഴികൾക്കായി 50 കോടി; പൊതുജനാരോഗ്യത്തിനും കോടികളുടെ പദ്ധതികൾ

തിരുവനന്തപുരം - കേരളത്തെ ഹെൽത്ത് ഹബ്ബായി മാറ്റുമെന്നും ഇതിനായി കെയർ പോളിസി നടപ്പാക്കുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇതിനായി 30 കോടി രൂപ ബജറ്റിൽ വകയിരുത്തി.   പൊതുജനാരോഗ്യത്തിന് 2828.33 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 196.6 കോടി രൂപയാണ് അധികമായി വകയിരുത്തിയത്. കോവിഡാനന്തര ആരോഗ്യ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി 5 കോടി രൂപയും അനുവദിച്ചു. എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കും. പകർച്ചവ്യാധി പ്രതിരോധത്തിന 11 കോടി രൂപയും കാരുണ്യ മിഷന് 574,5 കോടി രൂപയും മാറ്റിവെച്ചു. ഇ-ഹെൽത്ത് പദ്ധതിക്കായി 30 കോടി രൂപയും ഹോമിയോപ്പതിക്കായി 25 കോടി രൂപയും വകയിരുത്തി്. കേരളം ഓറൽ റാബീസ് വാക്‌സീൻ വികസിപ്പിക്കുമെന്നും ഇതിനായി 5 കോടി വകയിരുത്തിയതായും ധനമന്ത്രി വ്യക്തമാക്കി. ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കായി 463.75 കോടി രൂപയാണ് വകയിരുത്തിയത്. മെഡിക്കൽ കോളേജുകളുടെ വികസനത്തിനായി 80 കോടി രൂപ വകയിരുത്തി. മെഡിക്കൽ കോളേജുകളോട് ചേർന്ന് കൂട്ടുരിപ്പുകാർക്കായി പ്രത്യേക കേന്ദ്രം നിർമിക്കുമെന്നും പറഞ്ഞു.
 നേർക്കാഴ്ച പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തി്. പദ്ധതിയുടെ ഭാഗമായി സൗജന്യ നേന്ത്ര പരിശോധന ഉറപ്പക്കും. പാവപ്പെട്ടവർക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
 കേരളത്തിലെ ടൂറിസം സ്ഥലങ്ങളെ ലോകോത്തര ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഏഴ് ടൂറിസം ഇടനാഴികളെ കണ്ടെത്തിയായിരിക്കും ഇത് നടപ്പാക്കുക. ടൂറിസം ഇടനാഴികളുടെ വികസനത്തിനായി ഈ വർഷം 50 കോടി രൂപയാണ് വകയിരുത്തുന്നത്.
കുട്ടനാട്, കുമരകം, കോവളം, കൊല്ലം അഷ്ടമുടി, ആലപ്പുഴ, ബേപ്പൂർ, ബേക്കൽ, മൂന്നാർ തുടങ്ങിയ ടൂറിസ്റ്റ് സ്ഥലങ്ങളെ എക്‌സ്പീരിയൻഷ്യൽ വിനോദസഞ്ചാരത്തിനായി മാറ്റാനാണ് ശ്രമിക്കുന്നത്. തീരദേശ ശൃംഖല ഇടനാഴി, തീരദേശ ഹൈവേ ഇടനാഴി, ജലപാത കനാല് ഇടനാഴി, ദേശീയ പാത ഇടനാഴി, റെയിൽവേ ഇടനാഴി, ഹെലി ടൂറിസം ഇടനാഴി, ഹിൽഹൈവേ ഇടനാഴി എന്നിവയാണ് സംസ്ഥാനത്തെ ടൂറിസം ഇടനാഴികളെന്നും അദ്ദേഹം മന്ത്രി വിശദീകരിച്ചു.

എല്ലാറ്റിനും തീ വിലയാകും; പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം അധിക സെസ്, വാഹന നികുതി, ഭൂമിവില, കെട്ടിട നികുതി ഉൾപ്പടെ എല്ലാം കൂട്ടി
 തിരുവനന്തപുരം -
ജനപ്രിയ പ്രഖ്യാപനങ്ങൾക്കു പിന്നാലെ പൊതുജനങ്ങൾക്ക് ഇരുട്ടടിയാകുന്ന വൻ തീരുമാനങ്ങളും ബജറ്റിൽ. പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം അധിക സെസ് ഏർപ്പെടുത്തുന്നതിനു പുറമെ വാഹന നികുതി, ഭൂമിയുടെ ന്യായവില, കെട്ടിട നികുതി എല്ലാം കൂട്ടി വൻ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനം. 
 സംസ്ഥാനത്ത് വാഹന നികുതി കൂട്ടി. ബൈക്കിന് 100 രൂപയും കാറിന് 200 രൂപയും വാഹനസെസ് കൂടും. ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം ലഭിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചത്.
പുതുതായി റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസിലെ മാറ്റം:
ഇരുചക്രവാഹനം 50രൂപ 100 ആക്കി. ലൈറ്റ് മോട്ടർ വാഹനം 100 രൂപ 200രൂപയാക്കി. മീഡിയം മോട്ടർ വാഹനങ്ങൾ 150രൂപയുള്ളത് 300 രൂപയാക്കി. ഹെവി മോട്ടർ വാഹനം 250 രൂപയിൽനിന്ന് 500 രൂപയാക്കി. മോട്ടർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ 2 ശതമാനം വർധനവുണ്ടായി. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. മദ്യത്തിനും വില കൂട്ടി.

Latest News