വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു

കല്‍പ്പറ്റ- വയനാട് ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്. സ്‌കൂളിലെ 98 വിദ്യാര്‍ത്ഥികള്‍ വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. കുടിവെള്ള സ്രോതസുകളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

Latest News