സിബിഎസ്ഇ 12ാം ക്ലാസ് ഫലം: ദല്‍ഹിയില്‍ സ്വകാര്യ സ്‌കൂളുകളെ പിന്തള്ളി സര്‍ക്കാര്‍ സ്‌കൂളുകള്‍

ന്യൂദല്‍ഹി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാ ഫലത്തില്‍ ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മികവ്. വിജയ ശതമാനത്തില്‍ സ്വകാര്യ സ്‌കൂളുകളെ പിന്നിലാക്കിയാണ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മുന്നിലെത്തിയത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിജയശതമാനം 90.68 ശതമാനമാണ്. സ്വകാര്യ സ്‌കൂളുകളുടേത് 88.35 ശതമാനവും. തിരുവനന്തപുരത്തെ സ്‌കൂളുകള്‍ക്കു പിന്നില്‍ വിജയ ശതമാനത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനമാണ് ദല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.37 ശതമാനമാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ വിജയശതമാനത്തിലെ വര്‍ധന. 

ഇത്തവണ ദല്‍ഹിയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ഒന്നാമതെത്തിയത് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ െ്രെഡവറുടെ മകന്‍ പ്രിന്‍സ് കുമാര്‍ ആണ്. കണക്കില്‍ 100ഉം കെമിസ്ട്രിയില്‍ 98ഉം ഇക്കണൊമിക്‌സില്‍ 99ഉം മാര്‍ക്ക് വാങ്ങിയ പ്രിന്‍സിന് 97 ശതമാനം മാര്‍ക്കുണ്ട്. 

Latest News