ജിദ്ദ- രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) യുടെ കീഴിലായി വിസ്ഡം പ്രൊഫഷണൽ ഫോറം ഒരുക്കിയ ഓൺലൈൻ ടോക്ക് സീരീസിന് തുടക്കമായി. വിവിധ സാങ്കേതിക, ആരോഗ്യ, വിജ്ഞാന മേഖലകളിലെ വിഷയങ്ങളെ സംബന്ധിച്ച് പ്രവാസികൾക്കിടയിൽ ബോധവൽക്കരണവും സംശയ നിവാരണവും ലക്ഷ്യം വെച്ചാണ് ടോക്ക് സീരീസ് സംഘടിപ്പിച്ചത്.
ആദ്യ എപ്പിസോഡിൽ മെറ്റവേഴ്‌സ് എന്ന വിഷയത്തിൽ ഷമീർ പി.ടി യു. എ.ഇയും, ലെറ്റ്‌സ് ബി ഫിറ്റ് എന്ന വിഷയത്തിൽ വിദഗ്ധ ഫിറ്റ്‌നസ് ട്രെയ്‌നർ മുഹമ്മദ് ഷബീർ ജർമനിയും സെഷൻ അവതരിപ്പിച്ചു. മാസത്തിലൊരു തവണയാണ് ടോക്ക് ഷോ നടക്കുക. പരിപാടിയുമായി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും, പ്രോഗ്രാമിന്റെ ഇനി വരാനിരിക്കുന്ന മറ്റു വിഷയങ്ങളും അറിയാൻ rscsaudiwest എന്ന ഫേസ്ബുക് പേജിലും ഇൻസ്റ്റഗ്രാമിലും സംവിധാനമൊരുക്കിയിട്ടുണ്ട്.






