പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ റിയാദിൽ സംഗമം സംഘടിപ്പിച്ചു

റിയാദ് പാലക്കാട് ജില്ല പ്രവാസി കൂട്ടായ്മ ഭാരവാഹികൾ.

റിയാദ്- പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മയുടെ വിവിധ മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ യോഗം റിയാദ് മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്നു. സുരേഷ് ഭീമനാട് അധ്യക്ഷത വഹിച്ച യോഗത്തിൽ കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന റിയാദിലുള്ള മുഴുവൻ അംഗങ്ങൾക്കും സംഘടന നൽകേണ്ട പ്രവർത്തങ്ങളെക്കുറിച്ചു അധ്യക്ഷ പ്രസംഗത്തിൽ വിശദീകരിച്ചു.
യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച കബീർ പട്ടാമ്പി ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി സംഘടനയെ മുന്നോട്ടു 
നയിക്കണമെന്നും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കണമെന്നും സംഘടനാ പ്രവർത്തകരെ ഓർമിപ്പിച്ചു.
തുടർന്ന് 2023-24 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കബീർ പട്ടാമ്പിയെ പ്രസിഡന്റായും, ഷഫീക് പാറയിൽ  സെക്രട്ടറി, ശ്യാംസുന്ദർ (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു. 
സുരേഷ് ഭീമനാട്, ശാഹുൽ ഹമീദ് (ഉപദേശക സമിതി), ജാഫർ കല്ലടിക്കോട്, ശിഹാബ് കരിമ്പാറ (വൈസ് പ്രസിഡന്റുമാർ), 
ബാബു പട്ടാമ്പി, ശബരീഷ് ചിറ്റൂർ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും തെരഞ്ഞെടുത്തു. കോഡിനേറ്റർമാരായി മഹേഷ് ജയ് (ചീഫ് കോ-ഓർഡിനേറ്റർ), സുരേഷ് പാലക്കാട്, അബ്ദുൽ റഷീദ്, അബ്ദുൽ റഊഫ് (ചാരിറ്റി), കൺവീനർമാരായി സജീവ് ശ്രീകൃഷ്ണപുരം, പ്രജീഷ് കല്ലടിപ്പാടം (ആർട്‌സ്), അഷ്‌റഫ്, അനസുദ്ധീൻ, ജംഷാദ് (സ്‌പോർട്‌സ്), മൊയ്ദീൻ മണ്ണാർക്കാട്, അൻവർ (മീഡിയ), അജ്മൽ അലനല്ലൂർ, സതീഷ് മഞ്ഞപ്ര (ഹെൽപ്‌ഡെസ്‌ക്) എന്നിവരെയും തെരഞ്ഞെടുത്തു. ശ്യാംസുന്ദർ സ്വാഗതവും മഹേഷ് ജയ് നന്ദിയും പറഞ്ഞു.
 

Tags

Latest News