Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രോഗികളെ പരിശോധിച്ച ഡോക്ടർക്കും നിപ്പായെന്ന വാർത്ത തെറ്റ്

കോഴിക്കോട്- നിപ്പാ ബാധിച്ച് ഡോക്ടറെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത കള്ളം. പേരാമ്പ്ര സർക്കാർ ആശുപത്രിയിൽ നിപ്പാ ബാധിച്ച രോഗികളെ പരിശോധിച്ച ഡോക്ടറെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ, ഇത് വസ്തുതക്ക് വിരുദ്ധമാണെന്നും വാർത്ത പിൻവലിക്കണമെന്നും ഡോക്ടർ വരുൺ ഹരീഷ് പറഞ്ഞു. 
വരുണിന്റെ പ്രസ്താവന

നിപ്പാ ബാധിച്ച് എന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു എന്ന വാർത്ത തെറ്റാണ്. പനിയുടെ ലക്ഷണങ്ങൾ ഒന്നും തന്നെ എനിക്ക് ഇല്ല. രണ്ടു ദിവസമായിട്ട് തൊണ്ട വേദന ഉള്ളത് കാരണം Throat swab  എടുക്കേണ്ട ആവശ്യമുണ്ടോ എന്ന് അറിയാനാണ് മെഡിക്കൽ കോളജിൽ കാണിക്കാൻ പോയത്. പനിയുടെ യാതൊരു വിധ ലക്ഷണങ്ങളും എനിക്കില്ല. ആയതിനാൽ അതിന്റെ ആവശ്യകത ഇല്ലെന്ന് അവിടത്തെ ഡോക്ടർമാർ അറിയിച്ചു.

ഒരു സാധാരണ Throat infection മാത്രമേയുള്ളൂ. അതിനിപ്പോൾ antibiotic കഴിക്കുന്നുണ്ട്. ഇതിനെയാണ് നിപ്പ ബാധയായി ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചത്. ഇത് എന്നെ പരിചയമുള്ള പലരിലും ഭീതി ഉണ്ടാക്കി. ഈ പനി കാലത്ത്  ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്ന   ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പി ക്കാതെ ശ്രദ്ധിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.

ഈ വസ്തുത വിരുദ്ധമായ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ അത് പിൻവലിക്കണം. 

ആശങ്കയുടെ ആവശ്യമില്ല.
              
എന്ന്, 
Dr.Varun Harish
Casuatly MO
Perambra Taluk Hospital
 

Latest News