Sorry, you need to enable JavaScript to visit this website.

ഈ മനുഷ്യനാണ് കാരണം, മുന്‍ ഐ.എസ്.ഐ മേധാവിക്കെതിരെ ആഞ്ഞടിച്ച് മറിയം നവാസ്

ലാഹോര്‍- പെഷവാറിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മുന്‍ ഐഎസ്‌ഐ മേധാവി ജനറല്‍ ഫായിസ് ഹമീദിനെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മകള്‍ മറിയം നവാസ്. അതീവ സുരക്ഷാ മേഖലയിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍  97 പോലീസുകാരടക്കം 101 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടന്ന പെഷവാറില്‍ പോലീസ് കമാന്‍ഡറായിരുന്നു ജനറല്‍ ഫായിസ് ഹമീദ്.
പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്റെ സ്വന്തക്കാരനായ  ജനറല്‍ ഫൈസ് ഹമീദാണ് പെഷവാര്‍ ആക്രമണത്തിന് ഉത്തരവാദിയെന്ന്  ഭരണകക്ഷിയായ പാകിസ്ഥാന്‍ മുസ്ലീം ലീഗ് നവാസ് (പിഎംഎല്‍എന്‍) സീനിയര്‍ വൈസ് പ്രസിഡണ്ട് കൂടിയായ മറിയം പറഞ്ഞു.
പഞ്ചാബിലെ ബഹവല്‍പൂര്‍ നഗരത്തില്‍ പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പെഷവാറിലെ പോലീസ് ലൈന്‍സ് ഏരിയയിലെ പള്ളിയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ്  താലിബാന്‍ ചാവേര്‍  പൊട്ടിത്തെറിച്ചത്. 101 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരോധിത സംഘടനയായ തെഹ്‌രീകെ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ജനറല്‍ ഫായിസ് ഹമീദാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് തീവ്രവാദികളെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചത്. അദ്ദേഹമാണ് ഭീകരര്‍ക്കായി വാതില്‍ തുറന്നത്? തീവ്രവാദികള്‍ തങ്ങളുടെ സഹോദരന്മാരാണെന്ന് പറഞ്ഞാണ് അവരെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചത്. എന്തിനാണ് അദ്ദേഹം കൊടും ഭീകരരെ ജയിലില്‍ നിന്ന് മോചിപ്പിച്ചതെന്നും മറിയം ചോദിച്ചു.
ജനറല്‍ ഹമീദ് പാകിസ്ഥാന്റെ കണ്ണും കൈയും കാതും ആയി മാറിയിരുന്നെങ്കില്‍ ഈ അവസ്ഥ  സംഭവിക്കില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. ജനറല്‍ ഹമീദിനെ ഇമ്രാന്‍ ഖാന്‍ തന്നെ കണ്ണും കാതുമായാണ് വിശേഷിപ്പിച്ചിരുന്നത്.
അഷ്‌റഫ് ഘനി സര്‍ക്കാരിന്റെ പതനവേളയില്‍  മുന്‍ ഐ.എസ്.ഐ മേധവി ജനറല്‍ ഹമാദി അഫ്ഗാനിസ്ഥാനില്‍ നടത്തിയ വിവാദ സന്ദര്‍ശനത്തയും മറിയ പരിഹസിച്ചു.  മുന്‍ ഐഎസ്‌ഐ മേധാവിയെയും മറിയം പരിഹസിച്ചു. എല്ലാം ശരിയായെന്നാണ് അഫ്ഗാനില്‍വെച്ച് ഖഹ്‌വ കുടിക്കുമ്പോള്‍ ഈ മനുഷ്യന്‍ പറഞ്ഞിരുന്നതെന്നും അവള്‍ ആഞ്ഞടിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News