Sorry, you need to enable JavaScript to visit this website.

വാട്‌സ്ആപ്പ്: ഗ്രൂപ്പ് വിഷയവും വിവരണവും ഇനി നീട്ടി നൽകാം

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിൽ ഗ്രൂപ്പുകൾക്ക് പേരിടുമ്പോൾ കൂടുതൽ വിശദാശംങ്ങൾ നൽകാൻ അവസരം.ആൻഡ്രോയിഡ് ബീറ്റയിലാണ് ഗ്രൂപ്പ് സബ്ജക്ട് നീട്ടി വിശദീകരിക്കാൻ അവസരം വന്നിരിക്കുന്നത്. ഉടൻ തന്നെ ഇത് വ്യാപകമായി ലഭ്യമാക്കും. 
ഗ്രൂപ്പുകളെ കുറിച്ച് നന്നായി വിവരിക്കാൻ ഈ മാറ്റങ്ങൾ ഉപയോക്താക്കളെ സഹായിക്കുമെന്ന് വാട്‌സ്ആപ്പിലെ പുതുമകൾ മുൻകൂട്ടി ഉപയോക്താക്കളിലെത്തിക്കുന്ന വാബീറ്റാ ഇൻഫോ റിപ്പോർട്ടിൽ പറയുന്നു. 
ഗ്രൂപ്പ് അഡ്മിൻമാർക്ക് അവരുടെ ഗ്രൂപ്പുകൾക്ക് പേരിടുമ്പോൾ കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതിനായി ഗ്രൂപ്പ് സബ്ജക്റ്റിന്റെ അക്ഷരങ്ങൾ 25 ൽ നിന്ന് 100 ആയി ഉയർത്തി. ഇതുവഴി ഗ്രൂപ്പിന്റെ ഉദ്ദേശ്യം എളുപ്പം തിരിച്ചറിയാം. പുതിയ മാറ്റത്തോടെ ഗ്രൂപ്പ് വിവരണം 512 അക്ഷരങ്ങളിൽനിന്ന്  നിന്ന് 2048 അക്ഷരങ്ങളായും ഉയർത്തി. ഇത് ഗ്രൂപ്പ് അഡ്മിൻമാർക്ക് ഗ്രൂപ്പിനെ കുറിച്ചുള്ള പ്രധാന വിശദാംശങ്ങളും വിവരങ്ങളും ചേർക്കാൻ കൂടുതൽ ഇടം നൽകും.


ദൈർഘ്യമേറിയ ഗ്രൂപ്പ് വിഷയവും വിവരണവും തിരഞ്ഞെടുക്കാനുള്ള സൗകര്യം ബീറ്റാ പതിപ്പിലാണുള്ളത്.  പ്ലേ സ്‌റ്റോറിൽ നിന്ന് ആൻഡ്രോയിഡ് അപ്‌ഡേറ്റിനായുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ ഇൻസ്റ്റാൾ ചെയ്യുന്നവർക്കാണ് ഇപ്പോൾ ഇത് ലഭിക്കുക.  
ഉപയോക്താക്കളെ ഫോട്ടോകളുടെ ക്ലാരിറ്റി കുറയാതെ അയക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചറും വാട്‌സ്ആപ്പിൽ വരുന്നുണ്ട്.  
ഡ്രോയിംഗ് ടൂൾ ഹെഡറിനുള്ളിൽ ഒരു പുതിയ ക്രമീകരണ ഐക്കൺ കൊണ്ടുവരികയാണ്. ഇത് ഉപയോക്താക്കളെ ഏത് ഫോട്ടോയുടെയും ക്വാളിറ്റി  കോൺഫിഗർ ചെയ്യാൻ അനുവദിക്കും.  
അതിനിടെ, വാട്‌സ്ആപ്പിന്റെ ഐ.ഒ.എസ് പതിപ്പിൽ പ്രൈവസി സെറ്റിംഗ്‌സിൽ ഉപയോക്താക്കൾ പ്രശ്‌നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. സെർവർ തകരാറാണ് കാരണമെന്ന് വാബീറ്റാ ഇൻഫോ റിപ്പോർട്ടിൽ പറയുന്നു. ഓൺൈലനിലാണെങ്കിൽ ആർക്കു കാണാം എന്ന പ്രൈവസി സെറ്റിംഗ് അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് ഉപയോക്താക്കൾ പരാതിപ്പെട്ടത്. ആപ്പിൾ ഫോണിലും മറ്റ് ഐ.ഒ.എസ് ഉപകരണങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട തകരാറ് എത്രമാത്രം ഉപയോക്താക്കളെ ബാധിച്ചുവെന്ന് വ്യക്തമല്ല. ഇതേക്കുറിച്ച് മെറ്റ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് പ്രത്യേക അറിയിപ്പൊന്നും നൽകിയിട്ടുമില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ സംഭവിച്ചതുപോലുള്ള വാട്‌സ്ആപ്പ് സ്തംഭനമായി ഇത് റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് രണ്ട് മണിക്കൂറിലേറെയാണ് വാട്‌സ്ആപ്പ് സ്തംഭിച്ചിരുന്നത്. 

Latest News