ജിദ്ദ- സൗദിയിലെ ആദ്യ ഇലക്ട്രിക് ബസ് ജിദ്ദയില്‍ നിരത്തിലിറങ്ങി. ഒറ്റ ചാര്‍ജിംഗില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാവുന്ന ബാറ്ററിയാണ് ഈ ബസിനുള്ളത്. പരീക്ഷണാര്‍ഥമാണ് ബസ് നിരത്തിലിറക്കിയിരിക്കുന്നതെന്നും വിശദ പഠനത്തിന് ശേഷം സൗദിയിലെ എല്ലാ പ്രവിശ്യയിലേക്കും വ്യാപിപ്പിക്കുമെന്നും പൊതുഗതാഗതവകുപ്പ് അറിയിച്ചു.
പൊതുഗതാഗതവകുപ്പും സാപ്റ്റ്‌കോയും തമ്മിലുള്ള കരാര്‍ പ്രകാരമാണ് ഈ ബസ് എത്തിച്ചിരിക്കുന്നത്. ഏതൊക്കെ റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
فيديو | تدشين أول حافلة ركاب كهربائية في جدة تعمل ببطارية تمكنها من قطع 300 كم بالشحنة الواحدة#النشرة_الأولى#الإخبارية pic.twitter.com/64nM8lFgsG
— قناة الإخبارية (@alekhbariyatv) February 2, 2023






