Sorry, you need to enable JavaScript to visit this website.

2016ല്‍ 18 മാസം കൊണ്ട് 108 കിലോ കുറച്ച  ആനന്ദ് പിന്നെങ്ങനെ ഇത്രയും തടിവെച്ചു? 

മുംബൈ-റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹചിത്രങ്ങള്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ ആനന്ദ് അംബാനിയുടെ തടിയെ പറ്റിയുള്ള ചര്‍ച്ചകള്‍ വ്യാപകമായിരുന്നു. പണ്ടും തടിച്ച ശരീരപ്രകൃതിയിലുള്ള ആനന്ദ് അംബാനി ബോഡി ഷെയ്മിങ്ങിന് ഇരയായിരുന്നു. ഐപിഎല്‍ ക്രിക്കറ്റ് സീസണുകളില്‍ മുംബൈ ഇന്ത്യന്‍സ് ലോബിയില്‍ ഇരിക്കുന്ന ആനന്ദിന്റെ ചിത്രങ്ങള്‍ പലതവണ പരിഹാസത്തിന് പാത്രമായിരുന്നു.
2016ല്‍ 108 കിലോ ശരീരഭാരം വെറും 18 മാസങ്ങള്‍ക്കുള്ളില്‍ കുറച്ച് കൊണ്ടുള്ള ആനന്ദ് അംബാനിയുടെ ട്രാന്‍സ്ഫര്‍മേഷന്‍ വലിയ ശ്രദ്ധ നേടിയിരുന്നു. തടി തീര്‍ത്തും കുറച്ച് ആനന്ദ് അംബാനിയെ പിന്നീട് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത് രാധിക മെര്‍ച്ചന്റുമായുള്ള ആനന്ദിന്റെ വിവാഹചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ്. 108 കിലോയോളം കുറച്ച് മെലിഞ്ഞ ആനന്ദിന് ഇപ്പോള്‍ പണ്ടത്തേക്കാള്‍ തടിയുണ്ട്. എന്നാല്‍ ഇത് ആനന്ദ് അംബാനിയുടെ ആരോഗ്യപ്രശ്‌നമാണെന്ന് അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ക്ക് അറിയുവാന്‍ വഴിയുണ്ടാകില്ല.
ബാല്യകാലം തൊട്ടെ സുഹൃത്തായ രാധിക മെര്‍ച്ചന്റിനെയാണ് ആനന്ദ് വിവാഹം ചെയ്തത്. കുറച്ച് കൊല്ലങ്ങള്‍ക്ക് മുന്‍പ് 200 ഓളം കിലോ ഭാരമുണ്ടായിരുന്ന ആനന്ദ് അംബാനി ചിട്ടയായ ഡയറ്റും കഠിനമായ വര്‍ക്കൗട്ടുകളും കൊണ്ട് 18 മാസങ്ങള്‍ കൊണ്ടാണ് തന്റെ തടി കുറച്ചത്.ദിവസം 6-7 മണിക്കൂര്‍ വരെ വര്‍ക്കൗട്ടും കൃത്യമായ ഡയറ്റുമായിരുന്നു ആനന്ദ് അംബാനി തടി കുറയ്ക്കാന്‍ വേണ്ടി ചെയ്തത്.
എന്നാല്‍ ചെറുപ്പം മുതല്‍ ആനന്ദിനെ അലട്ടുന്ന ആസ്ത്മ രോഗത്തിന് അദ്ദേഹം കഴിക്കുന്ന മരുന്നുകളാണ് വീണ്ടും ആനന്ദ് തടി വെയ്ക്കുന്നതിന് കാരണമായിരിക്കുന്നത്.
ആസ്തമയ്‌ക്കെതിരെ ആനന്ദ് അംബാനി ഉപയോഗിക്കുന്ന മരുന്നുകളിലെ സ്റ്റെറോയ്ഡിന്റെ സാന്നിധ്യമാണ് അദ്ദേഹത്തിന്റെ തടി അമിതമായി ഉയരാന്‍ കാരണം. ഗുരുതരമായ ആസ്ത്മ പ്രശ്‌നമുള്ളവര്‍ ഡോക്ടറുടെ കുറിപ്പില്‍ ഓറല്‍ സ്റ്റെറോയ്ഡുകള്‍ എടുക്കാറുണ്ട്.
ഓറല്‍ സ്റ്റെറോയ്ഡ്‌സ് എടുക്കുമ്പോള്‍ ശ്വാസതടസ്സം പെട്ടെന്ന് തന്നെ നീങ്ങുമെങ്കിലും സ്റ്റെറോയ്ഡ് ശരീരത്തെ ദോഷകരമായി ബാധിക്കും. കൂടാതെ ആസ്ത്മ രോഗികള്‍ക്ക് കഠിനമായ ശാരീരിക അദ്ധ്വാനമൊന്നും ചെയ്യാനും സാധിക്കുകയില്ല. കൂടാതെ സ്റ്റെറോയ്ഡ് ദീര്‍ഘകാലമായി സ്വീകരിക്കുന്നവര്‍ക്ക് വിശപ്പ് കൂടുകയും ചെയ്യും. ഇത്രയും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് അദ്ദേഹം വീണ്ടും തടിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. 


 

Latest News