ശ്രീനഗര്‍- കശ്മീരില്‍ സൈനിക വാഹനം മറിഞ്ഞ് 19 സി.ആര്‍.പി.എഫ് ജവാനമാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ശ്രീനഗറിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഒമ്പതു പേരെ സൈനിക ആശുപത്രയിലേക്ക് മാറ്റി. ബാക്കിയുള്ളവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി.
രാവിലെ അഞ്ചരയോടെ ശ്രീനഗറിലെ ഷം ലാല്‍ പെട്രോള്‍ ബങ്കിനു സമീപം സൈനിക വാഹനത്തിനുനേരെ കല്ലേറുണ്ടായതായി പറയുന്നു. വെള്ളിയാഴ്ച ശ്രീനഗറില്‍ പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 50 പേര്‍ക്ക് പരിക്കേറ്റിരുന്നു.