കട ബാധ്യത: വിഷം  കഴിച്ച ഭര്‍ത്താവും മരിച്ചു  

തൊടുപുഴ- വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേരില്‍ ഭാര്യക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു. ചിറ്റൂരില്‍ മണക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം വാടകക്ക് താമസിക്കുന്ന പുല്ലറയ്ക്കല്‍ ആന്റണി (62)യാണ് ഇന്നലെ രാത്രി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.  ഭാര്യ ജെസി  (56) ചൊവ്വാഴ്ച മരിച്ചിരുന്നു.  മകള്‍ സില്‍ന (20) വിഷം ഉള്ളില്‍ച്ചെന്ന് ഇതേ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു ഇവരെ വീട്ടിനുളളില്‍ അവശനിലയില്‍ കണ്ടത്. തൊടുപുഴ നഗരത്തില്‍ ബേക്കറി നടത്തിയിരുന്ന ആന്റണി പലരില്‍ നിന്നും പണം കടം വാങ്ങിയിരുന്നു.

Latest News