രക്തസാക്ഷിത്വ ദിനം; ഒ.ഐ.സി.സി റിയാദ് പ്രാർഥന സദസ്സ് സംഘടിപ്പിച്ചു

ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് റിയാദ് ഒ.ഐ.സി.സി സംഘടിപ്പിച്ച പ്രാർഥന സദസ്സിൽനിന്ന്.

റിയാദ്- ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് റിയാദ് ഒ.ഐ.സി.സി പ്രാർഥന സദസ്സ് സംഘടിപ്പിച്ചു. 
ഗാന്ധിയൻ ദർശനങ്ങൾക്ക് പ്രസക്തിയേറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. രാജ്യമെന്നാൽ അതിലെ ജനങ്ങളാണെന്നും എല്ലാ വിഭാഗം ആളുകളുടേതുമാണ് രാജ്യം എന്ന് പഠിപ്പിച്ച മഹാത്മാവായിരുന്നു ഗാന്ധിജിയെന്നും അവർ പറഞ്ഞു. 
വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്നതിലൂടെ കൈവരിക്കുന്ന ഒരുമയാണ് രാജ്യപുരോഗതിയുടെ അടിസ്ഥാനം. ഇന്ന് രാജ്യം ഗാന്ധിയുടെ ഘാതകരെ വാഴ്ത്തുന്നവരുടെ കൈയിലാണ്. അവർ ചരിത്രങ്ങൾ മാറ്റാനും ഗാന്ധിയെയും രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ധീര ദേശാഭിമാനികളെയും തിരസ്‌കരിക്കാനുമുള്ള ശ്രമത്തിലാണ്. 
ഇവരെ തിരിച്ചറിയണമെന്നും രാജ്യത്ത് സമാധാനവും പുരോഗതിയും ഉണ്ടാവണമെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ കഴിയൂവെന്നും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി പ്രാർഥന സദസ്സിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. 
സഫാമക്ക ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രാർഥന സദസ്സിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി മണ്ണാർക്കാട്, അബ്ദുല്ല വല്ലാഞ്ചിറ, സലീം കളക്കര, രഘുനാഥ് പറശിനിക്കടവ്, യഹിയ കൊടുങ്ങല്ലൂർ, ഷംനാദ് കരുനാഗപ്പള്ളി ഗ്ലോബൽ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, സിദ്ദീഖ് കല്ലുപ്പറമ്പൻ ജില്ലാ ഭാരവാഹികളായ സുഗതൻ നൂറനാട്, അമീർ പട്ടണത്ത്, സജീർ പൂന്തുറ, സുരേഷ് ശങ്കർ, ഫൈസൽ പാലക്കാട്, അബ്ദുൽ മജീദ് കണ്ണൂർ, സലീം ആർത്തിയിൽ, സകീർ ദാനത്ത്, സോണി തൃശൂർ, അലക്‌സ് കൊട്ടാരക്കര, യോഹന്നാൻ കുണ്ടറ, റഫീഖ് വെമ്പായം, സഫീർ ബുർഹാൻ, ജയൻ ചെങ്ങന്നൂർ, വഹീദ് വാഴക്കാട്, ഹരീന്ദ്രൻ പയ്യന്നൂർ, ഹാഷിം ആലപ്പുഴ, നാസർ വലപ്പാട്, വിൻസെന്റ് തിരുവനന്തപുരം, സലീം വാഴക്കാട്, സന്തോഷ് കണ്ണൂർ, സൈനുദ്ദീൻ, മുത്ത് പാണ്ടിക്കാട്, ബനൂജ്, ഉനൈസ് നിലമ്പൂർ, സഞ്ജു തൃശൂർ, അഷ്‌റഫ് കായംകുളം, ശിഹാബ് തുടങ്ങിയവർ പങ്കെടുത്തു.

Tags

Latest News