ജിദ്ദ- ജോലിയുടെ ഭാഗമായി ദമാം അൽകോബാറിലേക്ക് സ്ഥലംമാറി പോകുന്ന ഗോപൻ നെച്ചുള്ളിക്ക് ജിദ്ദ നവോദയ യുവജനവേദി സ്‌നേഹാദരങ്ങളോടെ യാത്രയയപ്പ് നൽകി. ജിദ്ദ നവോദയ ജോയിന്റ് സെക്രട്ടറിയും യുവജനവേദി കൺവീനറുമായ ആസഫ് അലി കരുവാറ്റ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത്ത് മമ്പാട്, ട്രഷറർ സി.എം അബ്ദുറഹിമാൻ എന്നിവർ യാത്രാമംഗളങ്ങൾ നേർന്ന് സംസാരിച്ചു.
ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റി അംഗം, ഷാറാ തൗബ യൂനിറ്റ് ട്രഷറർ, നവോദയ കേന്ദ്ര മീഡിയ കമ്മിറ്റി അംഗം, ജിദ്ദ നവോദയ യുവജനവേദി കേന്ദ്ര കമ്മിറ്റി അംഗം എന്നിങ്ങനെ വിവിധ ചുമതലകളിൽ ഗോപൻ നെച്ചുള്ളി നിർവഹിച്ച സേവനങ്ങൾ മാതൃകാപരമായിരുന്നു എന്നും തുടർന്നും സംഘടനാ തലത്തിലും ഭാവി ജീവിതത്തിലും ഏറെ മുന്നേറാൻ സാധിക്കട്ടെ എന്നും ആശംകൾ അറിയിച്ചു.
യുവജനവേദി കേന്ദ്ര കമ്മിറ്റി അംഗം ഫഹജാസ് ചടങ്ങിൽ സ്വാഗതവും ഷഫീക്ക് നന്ദിയും അർപ്പിച്ചു.






