ദമാം മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് മാർച്ച് 9 ന്

ദമാം മലപ്പുറം ജില്ലാ ക്രിക്കറ്റ് ലീഗ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ.

ദമാം- മലപ്പുറം ജില്ലയിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിനായി ദമാം മലപ്പുറം കൂട്ടായ്മ നടത്തിവരാറുള്ള ക്രിക്കറ്റ് ടൂർണമെന്റിന് മാർച്ച് 9 ന് തുടക്കമാകും. എം.പി.എൽ നാലാം സീസൺ മാർച്ച് 9, 10 വ്യാഴം വെള്ളി ദിവസങ്ങളിലായി ദമാമിലെ ഗൂക്കാ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
സൗദി അറേബ്യയിൽ ഏറെ ശ്രദ്ധയകർഷിക്കപ്പെട്ട ടൂർണമെന്റാണിത്. ഐ.പി.എൽ മാതൃകയിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളുടെ പേരുകളിൽ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുക. 
മത്സര സംഘാടനത്തിൽ നിന്നും ലഭിക്കുന്ന തുകയും മത്സര വിജയികൾക്ക് നൽകുന്ന തുകയും ചാരിറ്റിക്ക് വേണ്ടി വിനിയോഗിക്കും എന്നതാണ് ഈ ടൂർണമെന്റിന്റെ പ്രത്യേകത. മലപ്പുറം പ്രമീയർ ലീഗ് ഇത്തരത്തിൽ ആരംഭിച്ചതിനു ശേഷം ഇത് മാതൃകയാക്കിക്കൊണ്ട് മറ്റു ജില്ലാ ക്രിക്കറ്റ് കൂട്ടായ്മകളും ഇപ്പോൾ ടൂർണമെന്റുകൾ ആരംഭിച്ചു കഴിഞ്ഞു. 


ഓൺലൈനിലൂടെ ഇതിനോടകം തന്നെ ടൂർണമെന്റിലേക്കുള്ള കളിക്കാരുടെ രജിസ്‌ട്രേഷൻ പൂർത്തിയായതായി പ്രസിഡന്റ് നജ്മുസ്സമാൻ ഐക്കരപ്പടി പറഞ്ഞു. 
റോയൽ സ്‌ട്രൈക്കേഴ്‌സ് മലപ്പുറം, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നിലമ്പൂർ, റെഡ് ആരോസ് തിരൂർ, ബി.ആർ.സി മഞ്ചേരി, വാസ്‌ക് വേങ്ങര, ഹിറ്റെർസ് ചെമ്മാട്, റോയൽ റേസേർസ് കോട്ടക്കൽ, സരീഖ് കോട്ടപ്പടി എന്നിവയാണ് എട്ട് ടീമുകൾ. രജിസ്‌ട്രേഷൻ പൂർത്തിയായതോടെ കളിക്കാർക്ക് വേണ്ടിയുള്ള ലേലം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags

Latest News