നിപ്പാ വൈറസ്: സംസ്ഥാനത്ത് 175 പേര്‍ നിരീക്ഷണത്തില്‍ 

കോഴിക്കോട്- നിപ്പാ വൈറസ് ബാധിച്ചുവെന്ന സംശയത്തില്‍ സംസ്ഥാനത്ത് 175 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളെയാണ് മുന്‍കരുതലെന്ന നിലയില്‍ നിരീക്ഷിക്കുന്നത്. വൈറസ് സ്ഥിരീകരിച്ചവരില്‍ 12 പേരാണ് മരിച്ചതെന്നും മൂന്ന് പേര്‍ ചികിത്സയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
വൈറസ് വ്യാപിച്ചത് ഒരേ കേന്ദ്രത്തില്‍നിന്നാണെന്ന് മന്ത്രി വ്യക്തമാക്കി.
 

Latest News