ആ ഭാഗ്യനിമിഷത്തിന് ഇനി ഏതാനും നിമിഷം മാത്രം, ഉടൻ ആകാശത്തേക്ക് നോക്കൂ

റിയാദ്- ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനും അവരുടെ മുഴുവൻ മുൻ തലമുറകൾക്കും ഇതേവരെ ലഭ്യമാകാത്ത ഭാഗ്യത്തിലേക്ക് ഏതാനും നിമിഷം മാത്രം. ഭൂമിയുടെ ഏറ്റവും അടുത്ത ദൂരത്തിലൂടെ പച്ച വാൽ നക്ഷത്രം കടന്നുപോകാൻ ഇനി ഏതാനും നിമിഷം മാത്രം. അൻപതിനായിരം കൊല്ലം മുമ്പ് സംഭവിച്ച അത്ഭുതം വീണ്ടുമൊരിക്കൽ എത്തുന്നത് ഇന്നാണ്. നഗ്ന നേത്രങ്ങൾ കൊണ്ട പച്ച വാൽനക്ഷത്രത്തെ കാണാനുമാകും. ആകാശത്ത് മങ്ങിയ പച്ച വെളിച്ചം പോലെയാണ് ഈ കാഴ്ച ദൃശ്യമാകുക. ദൂരദർശിനി ഉപയോഗിച്ച് കാഴ്ച കൂടുതൽ വ്യക്തമാകും. ധൂമകേതുവിന്റെ വാൽ വ്യക്തമായി കാണാൻ കഴിയും. 

ഉയർന്ന പ്രദേശങ്ങൾ, കുന്നിൻ പുറങ്ങൾ, കടൽത്തീരം തുടങ്ങിയവയാണ്‌ നിരീക്ഷണത്തിന്‌ ഉത്തമം. ടെലിസ്‌കോപ്, ബൈനോക്കുലർ എന്നിവയുടെ സഹായത്തോടെ കൂടുതൽ വ്യക്തമായി കാണാനാകും. മൂടൽമഞ്ഞ്‌, ചന്ദ്രന്റെ സ്ഥാനം, വെളിച്ചമുള്ള പ്രദേശങ്ങൾ തുടങ്ങിയവ  ധൂമകേതുവിനെ നേരിട്ട്‌ കാണുന്നതിന്‌ തടസ്സം സൃഷ്ടിച്ചേക്കാമെന്ന്‌ വാനനിരീക്ഷകർ പറയുന്നു. 

ഫെബ്രുവരി ഒന്നിന്, ആകാശം വ്യക്തവും ഇരുണ്ടതുമാണെങ്കിൽ, വടക്കൻ അർദ്ധഗോളത്തിന്റെ പ്രദേശങ്ങളിൽ, പച്ചനിറത്തിലുള്ള പച്ചനിറത്തിലുള്ള രൂപത്തിൽ പച്ചനിറത്തിലുള്ള C / 2022 E3 എന്ന വാൽനക്ഷത്രത്തെ നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നു. സൗദിയിൽ (റിയാദ്) ഇന്ന് രാത്രി 8.06നാണ് വാൽനക്ഷത്രം കടന്നുപോകുക. 2.5 മിനിറ്റ് നേരം വാൽനക്ഷത്രം ആകാശത്തുണ്ടാകും. ഓരോ 50,000 വർഷത്തിലുമാണ് ഇത് സൂര്യനെ ചുറ്റുന്നത്.  ശിലായുഗത്തിലാണ് ഇത് അവസാനമായി നമ്മുടെ ഗ്രഹത്തെ കടന്നുപോയത്.
ഈ വർഷം ജനുവരി പകുതി മുതൽ ധൂമകേതുവിനെ കാണുന്നുണ്ടായിരുന്നു. അതേസമയം അതിനെ നിരീക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഫെബ്രുവരി 1, 2 തീയതികളിൽ ആയിരിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഭൂമിയെ സമീപിക്കും. ഫെബ്രുവരി പകുതിയോടെ, ധൂമകേതു ഊർട്ട് ക്ലൗഡിലേക്കുള്ള മടക്കയാത്ര തുടങ്ങും. സൗരയൂഥത്തിലേക്ക് മടങ്ങുന്ന ധൂമകേതു ഇനിയും എത്താൻ അൻപതിനായിരം വർഷം കാത്തിരിക്കണം. 

 

Latest News