റിയാദ്- വരും ദിവസങ്ങളില്‍ കൊടും തണുപ്പിന് സാധ്യത. ചിലയിടങ്ങളില്‍ മൈനസ് ഡിഗ്രിവരെ എത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശീതക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നരീക്ഷകന്‍ മുആദ് അല്‍അഹമദി വ്യക്തമാക്കി. ഉത്തര അതിര്‍ത്തിപ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ വരെ താപനില പൂജ്യത്തിന് താഴെ എത്തും. തബൂക്ക്, അല്‍ജൗഫ്, അറാര്‍, തുറൈഫ്, റഫ, ഹായില്‍, അല്‍ഖസീം എന്നിവിടങ്ങളില്‍ തണുപ്പിന് കാഠിന്യമേറും.
തലസ്ഥാനമായ റിയാദില്‍ താപനില 6 ഡിഗ്രിയിലെത്തും. പടിഞ്ഞാറന്‍ പ്രവിശ്യയിലും മക്കയിലും മദീനയിലും തണുത്ത കാറ്റ് വീശും. ഫെബ്രുവരി അവസാനം വരെ തണുപ്പ് തുടരും. മാര്‍ച്ച് മാസത്തോടെ വസന്തകാലം ആരംഭിക്കും. അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






