പത്താം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കിയ  പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരെ പോക്സോ കേസ്

കാസര്‍കോട്- പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് എതിരെ പോക്സോ കേസ്. ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നാലുമാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് നടപടി. പ്ലസ്ടുക്കാരനായ 17 കാരന്റെ പേരിലാണ് പോലീസ് കേസ് എടുത്തത്. കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയക്കുമെന്നും വിശദമായ പരിശോധന നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.


 

Latest News