വിയന്ന-യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി ഒാസ്ട്രിയയിലെത്തിയ മുൻ കേന്ദ്ര മന്ത്രി ശശി തരൂർ എം.പിയെ കെ.എം.സി.സി യൂറോപ്യൻ യൂനിയൻ നേതാക്കൾ സന്ദർശിച്ചു. കെ.എം.സി.സി യൂറോപ്യൻ യൂനിയൻ പ്രസിഡന്റ് ഡോ. മുഹമ്മദലി കൂനാരി (ജർമനി), ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് പുല്ലൂർങ്ങാടൻ (ഓസ്ട്രിയ), മുഹമ്മദ് കോട്ടക്കൽ (ജർമനി) എന്നിവർ ശശി തരൂരുമമായി ചർച്ച നടത്തി. പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. യൂറോപ്യൻ മേഖലയിൽ തൊഴിലിനും വിദ്യാഭ്യാസത്തിനുമായി എത്തുന്ന ഇന്ത്യക്കാർക്ക് കൈത്താങ്ങായ നിരവധി സേവന പ്രവർത്തനങ്ങൾ കെ.എം.സി.സി നേതാക്കൾ അദ്ദേഹത്തോടു വിശദീകരിച്ചു.ലോകത്തിലെ 120 ഓളം രാജ്യങ്ങളിൽ കെ.എം.സി.സി നിലവിലുണ്ട്. കഷ്ടപ്പെടുന്നവർക്ക് സഹായങ്ങൾ എത്തിക്കുന്ന കെ.എം.സി.സിയുടെ പുരോഗമന കാഴ്ചപ്പാട് ശ്ലാഘനീയമാണെന്ന് തരൂർ പറഞ്ഞു.






