റിയ വിന്റർ ഫെസ്റ്റിൽ പൊങ്കൽ, ക്രിസ്മസ്, ന്യൂഇയർ ആഘോഷം

റിയാദ് ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച വിന്റർ ഫെസ്റ്റിൽ സൗദി നാഷണൽ ഗെയിംസ് ബാഡ്മിന്റൺ ജേത്രി ഖദീജ അബ്ദുൽ ലത്തീഫിനെ മെമന്റോ നൽകി ആദരിക്കുന്നു.

റിയാദ്- പൊങ്കൽ, ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യൻ അസോസിയേഷൻ വിന്റർ ഫെസ്റ്റ്  സംഘടിപ്പിച്ചു. ജനുവരി 27ന് സുൽത്താനയിലെ ഇസ്തിറാഹയിൽ രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടിയിൽ തമിഴ് ആഘോഷമായ പൊങ്കൽ ആഘോഷിക്കുകയും അംഗങ്ങളുടെ കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. 
ഉച്ചയ്ക്ക് സമൃദ്ധമായ സദ്യയ്ക്കു ശേഷം നടന്ന സാംസ്‌കാരിക പരിപാടിയിൽ സൗദി നാഷണൽ ഗെയിംസ് ബാഡ്മിന്റൺ വിന്നർ ഖദീജ അബ്ദുൽ ലത്തീഫിനു സ്വീകരണം നൽകി. പ്രച്ഛന്ന വേഷം, ഗാനം, നൃത്തം, സ്‌കിറ്റ് എന്നിവ കൊണ്ട് സമ്പന്നമായിരുന്നു കലാസന്ധ്യ. റിയ വിന്റർ ഫെസ്റ്റിൽ നീതു രതീഷ് അവതാരകയായി.
ലോകകപ്പ് ഫുട്‌ബോൾ പ്രവചന മത്സര വിജയികളായ സൂരജ് വിൻസെന്റ്, സന്ദീപ് എന്നിവർക്കുള്ള സമ്മാനദാനം സൗദി ഗെയിംസ് ചാമ്പ്യൻ ഖദീജ അബ്ദുല്ലത്തീഫ് നിർവഹിച്ചു. ഇരുനൂറ്റി അൻപതോളം അംഗങ്ങൾ പങ്കെടുത്ത പരിപാടികൾക്ക് വൈസ് പ്രസിഡന്റ് മാധവൻ, ജോർജ്, സെക്രട്ടറി ഉമ്മർകുട്ടി, ആർട്‌സ് കൺവീനർ ഹബീബ് റഹ്മാൻ, രാജേഷ് കുമാർ, ബാല, മഹേഷ്, ബിജു, അരുൺ എന്നിവർ നേതൃത്വം നൽകി.

Tags

Latest News