ജിദ്ദ- കൊല്ലം ജില്ലക്കാരുടെ ജിദ്ദയിലെ കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പി.എസ്.ജെ) ക്രിസ്മസ്, ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു. ജിദ്ദ സീസൺസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മനോജ് മുരളീധരൻ അധ്യക്ഷത വഹിച്ചു.പുതിയ കമ്മിറ്റി നിലവിൽ വന്നതിനു ശേഷം സംഘടന നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും സംഘടനയുടെ പ്രവർത്തന ലക്ഷ്യത്തെക്കുറിച്ചും സദസ്സിനോട് ചെയർമാൻ ഷാനവാസ് കൊല്ലം വിശദീകരിച്ചു. കൾച്ചറൽ കൺവീനർ ഷാനവാസ് സ്‌നേഹക്കൂട്, വനിത വിഭാഗം കൺവീനർ ഷാനി ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ നയന മനോഹരവും വ്യത്യസ്തവുമായ കലാ വിരുന്നുകൾ അരങ്ങേറി.ലേഡീസ് വിംഗ് ജോയിന്റ് കൺവീനർ ബിൻസി സജു ക്രിസ്മസ് സന്ദേശം നൽകി. ലേഡീസ് വിംഗ് അംഗങ്ങളായ ലിനു റോബി, ലിൻസി ബിബിൻ, ഷെറിൻ ഷാബു, മിനി സോണി, ധന്യ കിഷോർ, ഹിബ ഷാനവാസ് എന്നിവർ കുട്ടികളുടെ പരിപാടികൾ ചിട്ടപ്പെടുത്തി.
റോബി തോമസിന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് കരോളിനെ പ്രസിഡന്റ് മനോജ് മുരളീധരന്റെ നേതൃത്വത്തിൽ വരവേൽക്കുകയും, ക്രിസ്മസ് കേക്ക് മുറിച്ചു പരിപാടിയിൽ സന്നിഹിതരായവർക്കു വിതരണം ചെയ്യുകയും ചെയ്തു.കെ.പി.എസ്.ജെ കുരുന്നുകൾ അവതരിപ്പിച്ച മനോഹരമായ പ്രോഗ്രാമുകൾ, ഗായകർ അവതരിപ്പിച്ച ഗാനങ്ങൾ നിറഞ്ഞ കൈയടിയോടെ സദസ്സ് വരവേറ്റു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌റഫ് കുരിയോട്, വിജാസ് ചിതറ, ഷാബു പോരുവഴി, ബിബിൻ ബാബു, കിഷോർ കുമാർ, ഷാഹിർ ഷാൻ, റെജി കുമാർ, സോണി ജേക്കബ്, മാഹീൻ പള്ളിമുക്ക് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സജു രാജൻ സ്വാഗതവും ട്രഷറർ റോബി തോമസ് നന്ദിയും പറഞ്ഞു.






