Sorry, you need to enable JavaScript to visit this website.

ആരവങ്ങളില്ലാതെ പടിയിറക്കം, ശിവശങ്കറിന് ഇനി കേസിന്റെ ദിനങ്ങള്‍

തിരുവനന്തപുരം- വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു.
യാത്രയയപ്പ് ചടങ്ങിന്റെ പതിവ് ചിട്ടവട്ടങ്ങളൊന്നുമില്ലാതെയായിരുന്നു എം ശിവശങ്കറിന്റെ പടിയിറക്കം. പിന്‍ഗാമിയായി സര്‍ക്കാര്‍ നിശ്ചയിച്ച പ്രണവ് ജ്യോതികുമാറിന് എം. ശിവശങ്കര്‍ ചുമതലകള്‍ കൈമാറി. കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ അവസാന പ്രവര്‍ത്തിദിനത്തില്‍ ഉച്ചയോടെയാണ് സെക്രട്ടേറിയറ്റ് അനക്‌സിലെ ഓഫീസിലെത്തിയത്. ഉദ്യോഗസ്ഥരുമായി സൗഹൃദ കൂടിക്കാഴ്ചകള്‍, അടിയന്തരമായി തീര്‍ക്കേണ്ട ചില ഫയലുകള്‍ എന്നിവയായിരുന്നു സര്‍വ്വീസിലെ അവസാന ദിവസത്തെ അദ്ദേഹത്തിന്റെ ജോലികള്‍. രണ്ട് ദിവസം മുന്‍പ് വകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം ചേര്‍ന്ന് ശിവശങ്കറിന് സ്‌നേഹോപഹാരം നല്‍കിയിരുന്നു. ഐ.എ.എസ് അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങ് നിരസിച്ചു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയെ ഓഫീസിലെത്തി കണ്ട ശേഷമാണ് ശിവശങ്കര്‍ അവസാന പ്രവര്‍ത്തി ദിനം ആരവ ങ്ങളില്ലാതെ പൂര്‍ത്തിയാക്കി പടിയിറങ്ങിയത്. ശിവശങ്കറിനെ കാത്തിരിക്കുന്നത് ഇനി നിയമ പോരാട്ടങ്ങളുടെ നാളുകളാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News