ഫാമിലി വിസിറ്റ് വിസക്കാര്‍ക്ക് ഹജ്; മന്ത്രാലയത്തിന്റെ മറുപടി

മക്ക - കാലാവധിയുള്ള ഇഖാമയോ സൗദി തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാത്തവര്‍ക്ക് ഹജ് കര്‍മം നിര്‍വഹിക്കാന്‍ സാധിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഫാമിലി വിസിറ്റ് വിസയില്‍ സൗദിയില്‍ കഴിയുന്നവര്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ കഴിയുമോയെന്ന് ആരാഞ്ഞ് ലഭിച്ച അന്വേഷണത്തിന് മറുപടിയായാണ് ഹജ്, ഉംറ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഏതു വിസയിലും സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് നുസുക് ആപ്പ് വഴി പെര്‍മിറ്റ് നേടി ഉംറ നിര്‍വഹിക്കാന്‍ സാധിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News