ജിദ്ദ ബഖാല കൂട്ടായ്മ വാർഷികം അതിവിപുലമായി ആഘോഷിച്ചു

ജിദ്ദ- ബഖാല കൂട്ടായ്മ ജിദ്ദ കമ്മിറ്റി 6-ാം വാർഷികം അതിവിപുലമായി ആഘോഷിച്ചു. ജിദ്ദ ഹയ്യൽ സാമിറിലെ റാബി വില്ലയിൽ അരങ്ങേറിയ വാർഷിക സംഗമം ജിദ്ദ ബഖാല കൂട്ടായ്മ അംഗങ്ങൾക്കും കുടുംബങ്ങൾക്കും പുറമെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഡോ.ഇന്ദു ചന്ദ്ര വാർഷിക സംഗമം ഉദ്ഘാടനം ചെയ്തു. 
ജിദ്ദ ബഖാല കൂട്ടായ്മ ജനറൽ സെക്രട്ടറി ഹസ്സൻകുട്ടി അരിപ്ര അധ്യക്ഷത വഹിച്ചു. ഫിറോസ് പാറക്കോടൻ പരിപാടിയിൽ സ്വാഗതം പറഞ്ഞു. സലീൽ ഫുജിസ്റ്റാർ, റഫീഖ് അരീക്കോട് തുടങ്ങിയവർ ആശംസകൾ നേർന്നു. സാജിദ് അത്തോളി, ഷാജഹാൻ ബാവ, അഷ്റഫ് കൂളത്ത്, ഷബീർ നൗഫ്, സക്കീർ, സബാഹ് കണ്ണൂർ, ഉമ്മർ സി.ടി, സമീർ, മൂസ, ഇക്ബാൽ, റഊഫ് മഞ്ചേരി, ഫിറോസ്, ലബീബ്, ഷഹീർ, ഉസ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രശസ്ത വിരഹ ഗായകൻ സലീം കോടത്തൂരും ഹന്ന മോളും പ്രധാന അതിഥികളായി ഗാനസന്ധ്യ സംഘടിപ്പിച്ചു.


ജിദ്ദ ബഖാല കൂട്ടായ്മയുടെ 6-ാം വാർഷികത്തോടനുബന്ധിച്ച്
സംഘടിപ്പിച്ച ഗാനസന്ധ്യയിൽ സംബന്ധിച്ചവർ. 


കല്ലായിപ്പാലം പൊന്നാക്കി തന്നാലും എന്ന ഒറ്റ ഗാനം കൊണ്ട് പ്രശസ്തനായ മുജീബ് കല്ലായിപ്പാലം കാണികളെ ഇളക്കി മറിച്ചു. ജിദ്ദയിലെ ഗായകരായ മുബാറക്, സോഫിയ സുനിൽ, ഡോ.ഫർസാന, റഫീഖ് അരീക്കോട്, ബഖാല കൂട്ടായ്മയുടെ ഗായകൻ ഷാജഹാൻ ബാവ, റഫീഖ് ഇയ്യാദ് എന്നിവരും ഗാനങ്ങൾ ആലപിച്ചു. ഓട്ടിസം ബാധിച്ച കുട്ടികൾ പഠിക്കുന്ന മേലാറ്റൂർ റഹ് മ സ്‌പെഷ്യൽ സ്‌കൂളിന് ബഖാല കൂട്ടായ്മയുടെ ധനസഹായം കൈമാറി. ഖാദർ അഹ്‌സനിയുടെ നന്ദിയോട് കൂടി പരിപാടി അവസാനിപ്പിച്ചു.

Tags

Latest News