റിയാദ്- പണം നല്‍കാനാവാത്തതിന്റെ പേരില്‍ മൃതദേഹങ്ങളെയോ രോഗികളെയോ ചികിത്സാ രേഖകളോ തടഞ്ഞുവെക്കരുതെന്ന് റിയാദ് പ്രവിശ്യ ഹെല്‍ത്ത് ഡയറക്ടറേറ്റ് ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ള വ്യവസ്ഥയുടെ 30 ാം ഖണ്ഡിക പ്രകാരം മൃതദേഹങ്ങള്‍ ഏറ്റുവാങ്ങലും രോഗികളെയും നവജാത ശിശുക്കളെയും ഡിസ്ചാര്‍ജ് ചെയ്യലും വ്യക്തികളുടെയോ അവരുടെ ബന്ധുക്കളുടെയോ അവകാശമാണ്. പണം നല്‍കാത്തതിന്റെ പേരില്‍ അത് നിഷേധിക്കപ്പെടരുത്.
ചികിത്സയുടെയോ മറ്റോ പേരിലുള്ള പണത്തിന്റെ പേരില്‍ പ്രോമിസറി നോട്ടില്‍ ഒപ്പുവെപ്പിക്കുകയോ മൃതദേഹം പിടിച്ചുവെക്കുകയോ അരുത്. രോഗികളെയോ നവജാത ശിശുക്കളെയോ ഡിസ്ചാര്‍ജ് ചെയ്യാതിരിക്കുകയും അരുത്. മന്ത്രാലയം ഓര്‍മിപ്പിച്ചു.
മന്ത്രാലയ പ്രതിനിധികള്‍ ആശുപത്രികള്‍ സന്ദര്‍ശിച്ച് നിയമലംഘനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക കൈമാറും. പണം ലഭിക്കാനുള്ള സ്ഥാപനങ്ങള്‍ നിയമപരമായ നടപടികളാണ് സ്വീകരിക്കേണ്ടത്. നിയമലംഘനങ്ങള്‍ 937ല്‍ വിളിച്ചറിയിക്കാമെന്നും മന്ത്രാലയം അറിയിച്ചു.






