യാമ്പു- പ്രവാസി വെൽഫെയർ യാമ്പു, മദീന, തബൂക്ക് മേഖല പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മേഖല സമിതിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പടിഞ്ഞാറൻ പ്രോവിൻസ് പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ ഉദ്ഘാടനം ചെയ്തു. സാമൂഹിക നീതിയുടെ രാഷ്ട്രീയം ഉയർത്തി 11 വർഷമായി കേരള രാഷ്ട്രീയത്തിൽ നിർണായക ഇടം നേടാൻ വെൽഫെയർ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നും കേരളത്തിന്റെ വിവിധ മേഖലകളിൽ രാഷ്ട്രീയ സാംസ്‌കാരിക ജനകീയ പോരാട്ടത്തിന് പാർട്ടി ഇപ്പോൾ കൂടുതൽ കരുത്താർജിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സി മേഖലയിൽ പാർട്ടി ഏകീകരണത്തിനു ശേഷം നടന്ന പ്രഥമ മേഖല തെരഞ്ഞെടുപ്പിന് സെൻട്രൽ കമ്മിറ്റി നേതാക്കളായ യൂസുഫ് പരപ്പൻ, സി.എച്ച് ബഷീർ, മുനീർ ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികൾ: നസിറുദ്ദീൻ ഇടുക്കി (പ്രസി.), ഷമീർ കൂത്തുപറമ്പ്, കമറുന്നിസ (വൈസ് പ്രസി.), സഫീൽ കടന്നമണ്ണ (സെക്ര.), സോജി ജേക്കബ് കൊല്ലം, (ജോ.സെക്ര.), അബ്ദുൽ കരീം കുരിക്കൾ (ട്രഷ). സോജി ജേക്കബ് കൊല്ലം, നസിറുദ്ദീൻ ഇടുക്കി, സിറാജ് എറണാകുളം (കേന്ദ്ര കമ്മിറ്റി പ്രതിനിധികൾ).






