ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാന്‍ സ്ഥാനം രാജിവെക്കാനൊരുങ്ങി അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജി വെയ്ക്കാനൊരുങ്ങി അടൂര്‍ ഗോപാലകൃഷ്ണന്‍. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മീറ്റ് ദ് പ്രസ്സില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. അതേ സമയം രാജി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിലവിലെ വിവാദങ്ങളിലുള്ള അതൃപ്തിയാണ് അടൂരിനെ രാജിയ്ക്ക് പ്രേരിപ്പിച്ചിട്ടുള്ളത്.
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരത്തെ അടൂര്‍ ഗോപാലകൃഷ്ണന്‍ തള്ളിപ്പറഞ്ഞതിനെ തുടര്‍ന്ന് തുടര്‍ന്ന് സിനിമ മേഖലയില്‍ നിന്നടക്കം അദ്ദേഹത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.  ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശങ്കര്‍ മോഹന്‍ രാജിവച്ചതിന് പിന്നാലെ തന്നെ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവയ്ക്കാന്‍ ആലോചിച്ചിരുന്നു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം അടൂരിനെ പിന്തുണച്ച് രംഗത്ത് എത്തുകയായിരുന്നു. തനിക്ക് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന കാര്യം അടൂര്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News