Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

പേരക്കുട്ടിയെ രക്ഷിക്കാന്‍ കിണറ്റില്‍ ചാടി, വീട്ടമ്മക്ക് ദാരുണാന്ത്യം, കുട്ടി രക്ഷപ്പെട്ടു

കോഴിക്കോട്- കൊടുവള്ളിയില്‍ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു. കിഴക്കോത്ത് പരപ്പാറ ചെട്യാംകുന്നുമ്മല്‍ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ മകന്‍ അസീസിന്റെ മൂന്ന് വയസ്സുകാരനായ മകന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി റംല കിണറ്റിലേക്ക് എടുത്തു ചാടി. ഓടിയെത്തിയ പരിസരവാസികള്‍ കിണറ്റില്‍ പൈപ്പില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. അപ്പോഴാണ് റംലയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നരിക്കുനിയില്‍നിന്ന് അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്.

 

Latest News