Sorry, you need to enable JavaScript to visit this website.
Thursday , March   30, 2023
Thursday , March   30, 2023

ന്യൂനപക്ഷ ക്ഷേമം ഇനി അബ്ദുറഹ്മാന്; വകുപ്പ് കൈമാറി മുഖ്യമന്ത്രി

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന് കൈമാറി. മന്ത്രിസഭയുടെ തുടക്ക സമയത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കുമെന്ന് വി.അബ്ദുറഹിമാന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും കൈമാറിയിരുന്നില്ല.
അതേസമയം ഇതുവരെ ആര്‍ക്കും കൈമാറാതിരുന്ന ദുരന്ത നിവാരണ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. ആര്‍ക്കും നല്‍കാത്ത വകുപ്പ് മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ചില സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ഉത്തരവായി ഇറക്കിയത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം വരെ റവന്യു മന്ത്രിയാണ് ദുരന്ത നിവാരണ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും കൈകാര്യം ചെയ്തിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News